Sunday, February 10, 2019 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

ജൈന സന്യാസി തരുണ്‍ മഹാരാജ്‌ അന്തരിച്ചു

uploads/news/2018/09/245203/d5.jpg

ന്യൂഡല്‍ഹി: ജൈന സന്യാസി തരുണ്‍ മഹാരാജ്‌ (51) അന്തരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ വച്ച്‌ ഇന്നലെ പുലര്‍ച്ചയോടെയാണ്‌ അന്ത്യം.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു തരുണ്‍ മഹാരാജിനെ വൈശാലിയിലെ ജൈവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം രാധാപുരി ക്ഷേത്രത്തില്‍ മടങ്ങിയെത്തുകയായിരുന്നു. മരുന്നുകള്‍ കഴിക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ശനിയാഴ്‌ച പുലര്‍ച്ചെ 3.18 നാണു മരിച്ചതെന്നു ഭാരതീയ ജൈന്‍ മിലാന്റെ മുതിര്‍ന്ന വക്‌താവ്‌ പറഞ്ഞു. യു.പിയിലെ മോഡിനഗറിലെ തരുണ്‍ സാഗര്‍ ധാമില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തരുണ്‍ മഹാരാജിന്റെ മരണവിവരമറിഞ്ഞ്‌ ക്ഷേത്ത്രില്‍ ഭക്‌തരുടെ പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങും തരുണ്‍ മഹാരാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. തരുണ്‍ മഹാരാജിന്റെ പ്രഭാഷണങ്ങള്‍ രാജ്യമെമ്പാടും ആരാധകരെ സൃഷ്‌ടിച്ചിരുന്നു.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW