Saturday, February 23, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.31 AM

തെലങ്കാന തെരഞ്ഞെടുപ്പിലേക്ക്‌ , ഇന്നു പ്രഖ്യാപനമുണ്ടാകും

uploads/news/2018/09/245202/d4.jpg

ഹൈദരാബാദ്‌: തെലങ്കാന നിയമസഭ പിരിച്ചുവിടുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെ നിയമസഭ പിരിച്ചുവിടാനാണു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനം. വിശദമായ ചര്‍ച്ചയ്‌ക്ക്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മന്ത്രിസഭാ യോഗം ചേരും.
തുടര്‍ന്നു വന്‍ജനാവലിയെ പങ്കെടുപ്പിച്ച്‌ സംഘടിപ്പിക്കുന്ന പൊതു യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. തെലങ്കാന സംസ്‌ഥാനം രൂപീകരിച്ചിട്ടു രണ്ടു വര്‍ഷം തികയുകയാണ്‌ ഇന്ന്‌ എന്ന പ്രത്യേകതയുമുണ്ട്‌. രംഗ റെഡ്‌ഡി ജില്ലയിലെ 2000 ഏക്കര്‍ വരുന്ന പ്രഗതി നിവേധന സഭയിലാണു യോഗം സംഘടിപ്പിക്കുന്നത്‌. നിര്‍ണായകമായ തീരുമാനം ഇന്നു പ്രതീക്ഷിക്കാമെന്നു ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐ.ടി. മന്ത്രിയുമായ കെ.ടി. രാമ റാവു പറഞ്ഞു. ചന്ദ്രശേഖര്‍ റാവു നയിക്കുന്ന തെലങ്കാന രാഷ്‌ട്ര സമിതി മന്ത്രിസഭയുടെ കാലാവധി 2019 മേയ്‌ വരെയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്‌ ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തേണ്ടത്‌. ചന്ദ്രശേഖര്‍ റാവു കഴിഞ്ഞയാഴ്‌ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങിനെയും സന്ദര്‍ശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കുന്നതിനെ കുറിച്ചായിരുന്നു കൂടിക്കാഴ്‌ചയെന്ന്‌ അന്നു സൂചനയുണ്ടായിരുന്നു.
ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ സംസ്‌ഥാന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. അമിത്‌ ഷാ കുര്‍നൂലിലെ മന്ത്രാലയയില്‍ നടക്കുന്ന ആര്‍.എസ്‌.എസിന്റെ ചിന്തന്‍ ബൈഠകില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെത്തിയിരുന്നു. ബന്ദാരു ദത്താത്രേയ ഉള്‍പ്പെടെയുള്ള സംസ്‌ഥാന നേതാക്കളുമായി അമിത്‌ ഷാ കൂടിക്കാഴ്‌ച നടത്തി.
പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാതിരിക്കാനാണു തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കുന്നതെന്നു തെലങ്കാന പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്‌ഡി ആരോപിച്ചു.
സംസ്‌ഥാനത്ത്‌ പ്രതിപക്ഷം എന്നൊരു കക്ഷിയില്ലെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ മകളും നിസാമാബാദില്‍ നിന്നുള്ള എം.എല്‍.എയുമായ കലവകുന്തള കവിത തിരിച്ചടിച്ചു.

Ads by Google
Sunday 02 Sep 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW