Thursday, November 15, 2018 Last Updated 39 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

വിറ്റത്‌ പഴയ പത്രം; വാങ്ങിയത്‌ ദുരിതാശ്വാസ സാമഗ്രികള്‍

ന്യൂഡല്‍ഹി: പഴയപത്രവും പുസ്‌തകവും വിറ്റുകിട്ടിയ പണം കൊണ്ട്‌ വാങ്ങിയ അവശ്യവസ്‌തുക്കളുമായി ഡല്‍ഹി കേരള ഹൗസിലെത്തിയവര്‍ മനുഷ്യത്വത്തിന്റെ നല്ല മാതൃകകളായി. ഭവാന അതിഥി മഹാവിദ്യാലയ എന്ന വനിതാ കോളേജിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്‍്‌റെ നേതൃത്വത്തില്‍ 231 വിദ്യാര്‍ഥികള്‍ പഴയപത്രം വിറ്റ്‌ സാമഗ്രികള്‍ വാങ്ങി എത്തിച്ചു. അതേസമയം, ജലന്ദറിലെ വയോധികനായ പുസ്‌തക വില്‍പ്പനക്കാരന്‍ 5,000 രൂപയുമായി എത്തി. മാധ്യമങ്ങളിലൂടെയും മറ്റും കേരളത്തിലെ പ്രളയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ സഹായമൊരുക്കാന്‍ ഓടിയെത്താതിരിക്കാനായില്ലെന്ന്‌ ഇവര്‍ പറഞ്ഞു.
ഭവാന അതിഥി മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥികളധികവും സാമ്പത്തികമായി പിന്നാക്ക മേഖലയില്‍ നിന്നുള്ളവരാണ്‌. പ്രളയവാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ പഴയ പത്രം ശേഖരിച്ച്‌ വിറ്റ്‌ തുക സ്വരൂപിച്ചു. അദ്ധ്യാപകന്‍ ബല്‍ദേവ്‌ ഗുലാട്ടിയുടെ നേതൃത്വത്തില്‍ കേരളഹൗസില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ സംഭാവനക്ക്‌ പുറമെ സന്നദ്ധ സേവനത്തിനും തയ്യാറാണെന്ന്‌ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന സഹായ വസ്‌തുക്കള്‍ കേരളഹൗസ്‌ കണ്‍ട്രോളര്‍ ജോര്‍ജ്‌ മാത്യു ഏറ്റുവാങ്ങി.
ജലന്ദറിലെ ഗുരു തേജ്‌ ബഹദൂര്‍ നഗര്‍ സ്വദേശി തേജേന്ദര്‍ പാല്‍ സിങ്ങ്‌ എന്ന എഴുപതുകാരന്‍ പുസ്‌തകങ്ങള്‍ വാങ്ങി വഴിനീളെ വില്‍പ്പന നടത്തുന്നയാളാണ്‌. അങ്ങനെ കിട്ടിയ വരുമാനത്തില്‍ നിന്നുള്ള അയ്യായിരം രൂപയുമായാണ്‌ അദ്ദേഹം എത്തിയത്‌. ദുരിത ബാധിതര്‍ക്കുള്ള അവശ്യവസ്‌തുക്കള്‍ നേരിട്ട്‌ അയച്ചതിനു പുറമേയാണ്‌ സാമ്പത്തിക സഹായം. നാന്നൂറ്‌ കിലോമീറ്ററോളം യാത്രചെയ്‌താണ്‌ തേജേന്ദര്‍ പാല്‍ സിങ്ങ്‌ കേരളഹൗസില്‍ എത്തിയത്‌.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW