Monday, November 19, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

വിമാനത്തില്‍ യാത്രക്കാരിയുടെ സീറ്റില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചു

ന്യുഡല്‍ഹി: മദ്യലഹരിയില്‍ സീറ്റ്‌ ടോയിലറ്റാക്കി എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍. ഇതേ കുറിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരണം തേടി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കു വരുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 102 വിമാനത്തിലാണു സംഭവം. മദ്യലഹരിയിലായ യാത്രക്കാരന്‍ അടുത്ത സീറ്റിന്‌ സമീപമെത്തി സീറ്റിലേക്ക്‌ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച്‌ യാത്രക്കാരി ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും സീറ്റ്‌ മാറി നല്‍കിയല്ലാതെ നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ്‌ ആരോപണം. ഇതിനു ശേഷം ഒറ്റയ്‌ക്കായിരുന്ന മാതാവിനു സീറ്റ്‌ മാറ്റി നല്‍കിയതല്ലാതെ യാത്രക്കാരനെതിരേ നടപടിയെടുത്തില്ലെന്നു മകള്‍ ഇന്ദ്രാണി ഘോഷ്‌ വ്യോമയാന മന്ത്രി സുരേഷ്‌ പ്രഭുവിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ട്വീറ്റ്‌ ചെയ്‌തു.
തുടര്‍ന്നാണു വകുപ്പ്‌ തല അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രി നിര്‍ദേശം നല്‍കിയത്‌. കുറ്റക്കാരനായ യാത്രക്കാരെ പോകാന്‍ അനുവദിച്ച എയര്‍ ഇന്ത്യയുടെ നടപടിക്കെതിരേ സാമൂഹിക പ്രവര്‍ത്തക കവിത കൃഷ്‌ണന്‍ അടക്കമുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചു.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW