Monday, November 19, 2018 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മോഡി

ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാര്‍ അനുവദിച്ച അനാവശ്യ ബാങ്ക്‌ വായ്‌പകള്‍ തിരിച്ചു പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ പ്രമുഖര്‍ ഫോണ്‍ വിളിച്ചാല്‍ പോലും വായ്‌പകള്‍ നല്‍കിയിരുന്നു. നിയമം മറികടന്നു കോടിക്കണക്കിനു രൂപയാണു മുന്‍ സര്‍ക്കാര്‍ നല്‍കിയത്‌.
ഇതു തിരിച്ചുകിട്ടില്ലെന്ന്‌ ഉറപ്പുണ്ടായിട്ടും വായ്‌പകള്‍ അനുവദിച്ചു - മോഡി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ 2008 വരെ 18 ലക്ഷം കോടി രൂപയാണു ബാങ്കുകള്‍ വായ്‌പ നല്‍കിയത്‌. ആറുവര്‍ഷം കൊണ്ട്‌ 52 ലക്ഷം കോടിയായി വായ്‌പ ഉയര്‍ന്നു. യു.പി.എ. സര്‍ക്കാര്‍ കിട്ടാക്കടങ്ങളുടെ വ്യാപ്‌തി മറച്ചുപിടിച്ചെന്നും മോഡി ആരോപിച്ചു. തിരിച്ചുകിട്ടാനുള്ള പണം പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കി. കിട്ടാക്കടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്‌ എന്‍.ഡി.എ. സര്‍ക്കാരാണ്‌. തിരിച്ചുകിട്ടിമെന്ന്‌ ഉറപ്പില്ലാത്ത 2.2.5 ലക്ഷം കോടി വായ്‌പ മുന്‍ സര്‍ക്കാര്‍ നല്‍കിയെന്നാണു കണക്ക്‌.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW