Wednesday, November 14, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

ധബോല്‍ക്കറിന്റെയും ലങ്കേഷിന്റെയും കൊലപാതകികള്‍ ഒന്നു തന്നെയെന്നു സി.ബി.ഐ.

പുനെ: കര്‍ണാടകയിലെ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണു യുക്‌തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കറിന്റെ കൊലയ്‌ക്കു പിന്നിലെന്നും സി.ബി.ഐ. ഗൗരി ലങ്കേഷിന്റെ കൊലപാതകിയെന്നു സംശയിക്കുന്ന സച്ചിന്‍ ആന്ദുരെ, രാജേഷ്‌ ബംഗാര, അമിത്‌ ദിഗ്‌വേകര്‍ എന്നിവരെ സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരുടെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്നാണു പുനെയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്‌. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായ രാജേഷ്‌ ബംഗാരയാണു മറ്റുള്ളവര്‍ക്ക്‌ ആയുധ പരിശീലനം നല്‍കിയത്‌. കോണ്‍ഗ്രസ്‌ എം.എല്‍.സിയുടെ പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ കൂടിയായിരുന്നു ബംഗാര. 2013 ഓഗസ്‌റ്റ്‌ 20 നാണു ദാഭോല്‍ക്കര്‍ കൊല്ലപ്പെട്ടത്‌. 2017 സെപ്‌റ്റംബര്‍ അഞ്ചിനാണു ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടത്‌.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW