Sunday, November 18, 2018 Last Updated 22 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി: നാലു പേര്‍ക്കു സസ്‌പെന്‍ഷന്‍

ഹൈദരാബാദ്‌: വാഹനാപകടത്തില്‍ മരിച്ച നടനും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ ഹരികൃഷ്‌ണയുടെ മൃതദേഹത്തിനരികില്‍നിന്ന്‌ സെല്‍ഫിയെടുത്ത നാല്‌ ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഹരികൃഷ്‌ണയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ ഇവര്‍ക്കെതിരേ സ്വകാര്യത ലംഘിച്ചതിനു കേസെടുത്തിരുന്നു. സെല്‍ഫിയെടുത്തതില്‍ ആശുപത്രിയിലെ നഴ്‌സുമാരുമുണ്ടായിരുന്നു.
തെലുങ്കു സിനിമയിലെ ഇതിഹാസമായിരുന്ന എന്‍.ടി. രാമറാവുവിന്റെ മകനാണു ഹരികൃഷ്‌ണ. നല്‍കോണ്ട ജില്ലയില്‍ 29 നുണ്ടായ കാറപകടത്തിലാണു ഹരികൃഷ്‌ണ മരിച്ചത്‌.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW