Monday, September 24, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.28 AM

അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിച്ച്‌ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി

uploads/news/2018/09/245193/in1.jpg

റിയാദ്‌: ഉപരോധത്തിനു പിന്നാലെ ഖത്തറിനെ ഭൂമിശാസ്‌ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം ശക്‌തമാക്കി സൗദി അറേബ്യ. അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിച്ച്‌ ഖത്തറിനെ ദ്വീപാക്കാനുള്ള ശ്രമം സൗദി ഊര്‍ജിതമാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌.
സാല്‍വ ദ്വീപ്‌ പ്രോജക്‌ട്‌ സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്‌ടാവ്‌ സൗദ്‌ അല്‍ ഖത്വാനി ഇതേക്കുറിച്ച്‌ പ്രതികരിച്ചത്‌. രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും ഖത്വാനി ട്വിറ്ററില്‍ കുറിച്ചു. കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഖത്തര്‍, അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നു വേറിടും. ഖത്തറിന്‌ മേല്‍ സൗദിയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം 14 മാസം പിന്നിടുമ്പോഴാണ്‌ പുതിയ നീക്കം.
ഖത്തര്‍, ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നെന്നും ഇറാനുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ച്‌ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപത്‌ തുടങ്ങിയ രാജ്യങ്ങള്‍ വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നാണ്‌ ഖത്തറിന്റെ നിലപാട്‌. ഖത്തര്‍ അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കനാലാണു സൗദി നിര്‍മിക്കാനൊരുങ്ങുന്നത്‌. കഴിഞ്ഞ ഏപ്രിലിലാണ്‌ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌. ആണവ മാലിന്യങ്ങള്‍ സംഭരിക്കാനുള്ള സൗകര്യവും ഇതിലൊരുക്കുമെന്നാണു സൂചന.
75 കോടി ഡോളര്‍ ചെലവാണു പദ്ധതിക്ക്‌ പ്രതീക്ഷിക്കുന്നത്‌. ഇത്തരം വമ്പന്‍ കനാലുകള്‍ നിര്‍മിച്ച്‌ മുന്‍പരിചയമുള്ള അഞ്ചു കമ്പനികളില്‍നിന്നു കരാര്‍ ക്ഷണിച്ചിട്ടുണ്ട്‌. ഈ മാസം തന്നെ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയേക്കും.

Ads by Google
Sunday 02 Sep 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW