Saturday, November 17, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.27 AM

പലസ്‌തീന്‍ അഭയാര്‍ഥി ഏജന്‍സിക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി

വാഷിങ്‌ടണ്‍: ഐക്യരാഷ്‌ട്ര സംഘടനയുടെ പലസ്‌തീന്‍ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യൂ.എ.) തിരുത്താനാവാത്തവിധം കുത്തഴിഞ്ഞതാണെന്നും ധനസഹായം അവസാനിപ്പിക്കുകയാണെന്നും യു.എസ്‌.എ. വിഷയം സൂക്ഷ്‌മമായി പരിശോധിച്ചശേഖം ഇനി ഫണ്ട്‌ അനുവദിക്കാനാവില്ല എന്നു തീരുമാനിച്ചതായി അമേരിക്കന്‍ വിദേശകാര്യവക്‌താവ്‌ ഹീതര്‍ ന്യൂവര്‍ട്ട്‌ പറഞ്ഞു.
യു.എന്‍.ആര്‍.ഡബ്ല്യൂ.എ. അടിസ്‌ഥാന പ്രവര്‍ത്തന രീതികളും സാമ്പത്തിക നടപടികളും നിലനില്‍ക്കുന്നതല്ലെന്നും വര്‍ഷങ്ങളായി പ്രതിസന്ധിയിലാണെന്നും ന്യൂവര്‍ട്ട്‌ പറഞ്ഞു. ജനുവരിയില്‍ ആറു കോടി ഡോളര്‍ അമേരിക്ക സംഭാവനയായി നല്‍കിയിരുന്നു. ഈ നടപടി നിഷ്‌കളങ്കരായ പലസ്‌തീന്‍ ജനതയ്‌ക്കുമേല്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതമോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ ആശങ്ക ഉണ്ടെന്ന്‌ അവര്‍ പറഞ്ഞു.
അമേരിക്കയില്‍നിന്നും സഖ്യകക്ഷികളില്‍നിന്നും നേരിട്ടുള്ള ഉഭയകക്ഷി സഹായം നല്‍കുന്നതടക്കമുള്ള പുതിയ രീതികള്‍ക്കും മാര്‍ഗങ്ങള്‍ക്കും ഐക്യരാഷ്‌ട്ര സംഘടന, മറ്റു രാജ്യങ്ങള്‍, രാജ്യാന്തര സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചയിലാണെന്നും ന്യൂവര്‍ട്ട്‌ പറഞ്ഞു. അമേരിക്കന്‍ തീരുമാനത്തില്‍ ഐക്യരാഷ്‌ട്ര സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Ads by Google
Sunday 02 Sep 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW