Friday, September 21, 2018 Last Updated 31 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.27 AM

സിഖ്‌ വംശജനെതിരായ ആക്രമണം: യു.എസ്‌. വ്യോമസേനാംഗം കുറ്റക്കാരനെന്നു കോടതി

വാഷിങ്‌ടണ്‍: അമേരിക്കയില്‍ സിഖ്‌ വംശജന്‍ വംശീയാക്രമണത്തിനിരയായ സംഭവത്തില്‍ യു.എസ്‌. വ്യോമസേനാംഗം കുറ്റക്കാരനെന്നു കോടതി.
രണ്ടു വര്‍ഷം മുമ്പ്‌ ടെക്‌സാസിലെ ഡ്യുപോണ്ട്‌ സര്‍ക്കിളില്‍വച്ച്‌ സിഖുകാരനായ മെഹ്‌താബ്‌ സിങ്‌ ബക്ഷി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഡയ്‌ലന്‍ മില്‍ഹൂസന്‍ കുറ്റക്കാരനാണെന്നാണു കോടതിയുടെ കണ്ടെത്തല്‍. 2016 ഓഗസ്‌റ്റ്‌ 21-നാണു സംഭവം. സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ മെഹ്‌താബിനെ പിന്നിലൂടെയെത്തിയ മില്‍ഹൂസന്‍ ആക്രമിക്കുകയായിരുന്നു. മെഹ്‌താബിന്റെ ടര്‍ബന്‍ തട്ടിമാറ്റുകയും മര്‍ദിക്കുകയും ചെയ്‌തു.
15 വര്‍ഷംവരെ തടവ്‌ ശിക്ഷ കിട്ടാവുന്ന കുറ്റമാണു മില്‍ഹൂസനെതിരേ ചുമത്തിയിരിക്കുന്നത്‌. കേസില്‍ നവംബര്‍ 30-ന്‌ വിധി പ്രഖ്യാപിക്കും. യു.എസ്‌. വ്യോമസേനയില്‍ ഫസ്‌റ്റ്‌ ക്ലാസ്‌ എയര്‍മാനായ ഡയ്‌ലന്‍ മില്‍ഹൂസന്‌ പട്ടാളക്കോടതിയിലും വിചാരണ നേരിടേണ്ടിവരും.

Ads by Google
Sunday 02 Sep 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW