Saturday, April 20, 2019 Last Updated 7 Min 1 Sec ago English Edition
Todays E paper
Saturday 01 Sep 2018 11.39 PM

ശ്രാവണസൗഭഗം

uploads/news/2018/09/245105/sun5.jpg

എന്റെ ശ്രാവണപുണ്യമേ പിന്നെയും
വന്നുവോ നീ വഴിയും സുഗന്ധമായ്‌!
ഭേദഭാവങ്ങളാറ്റുന്ന നന്മയായ്‌
സോദരത്വമായ്‌ ഒത്തുചേര്‍ന്നീടുവാന്‍

സത്യധര്‍മ സനാതന ശീലുകള്‍
ഹൃത്തിലാനന്ദധാരയായ്‌ പെയ്യുവാന്‍
എന്റെ ശ്രാവണഗീതമേ പിന്നെയും-
തന്നുനീ സ്‌നേഹഭാവസമ്പൂര്‍ണത!

ചേലിലത്തക്കളങ്ങള്‍ തീര്‍ത്തീടുവാന്‍
പൂവനികയില്‍ പൂപൊലി, പാടുവാന്‍
മാമലനാടിന്‍ ശ്രീലകത്തെത്തി നീ
ഏകത തന്റെയീരടിയോര്‍ക്കുവാന്‍

എങ്ങുമുത്സവമേളം നിറയ്‌ക്കുന്ന
നന്മയായ്‌ നീ നിറഞ്ഞുനിന്നീടവേ
നീതിബോധം പുനര്‍ജനിച്ചീടുവാന്‍
നാടുസ്വര്‍ഗമെന്നോര്‍ത്തുനിന്നീടുവാന്‍

പോയസല്‌ക്കാല സൗഭഗമോര്‍ക്കുവാന്‍
ഓണമേ നീയണയുന്നു പിന്നെയും
കാണമെല്ലാമൊരുങ്ങി മനസിന്റെ-
യീണമായ്‌ നന്മപെയ്‌തിറങ്ങീടുന്നു.

പൊന്‍വെയില്‍ ചിന്തുമീ, നിലാച്ചോലയും,
തുമ്പി പാറും തൊടിയും പൂത്താലവും,
ഇന്നുനിന്നെ വരവേറ്റു നില്‍ക്കയായ്‌
യുണ്മയായ്‌ നീ വരിക പൊന്നോണമേ!

ശ്രീകല ചിങ്ങോലി

Saturday 01 Sep 2018 11.39 PM
YOU MAY BE INTERESTED
Loading...
TRENDING NOW