Saturday, September 22, 2018 Last Updated 55 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 11.39 PM

ഓണം വരുന്നത്‌

uploads/news/2018/09/245104/sun4.jpg

ഒത്തൊരുമയ്‌ക്കു പുകഴ്‌പെറ്റെന്നാല്‍-
ഓണം താനേ വന്നോളും
ധര്‍മ്മാധര്‍മ്മ വിവേചനമുണ്ടേല്‍-
ഓണം താനേ വന്നോളും
സ്വാര്‍ത്ഥത നമ്മെ ഭരിക്കുന്നില്ലേല്‍
ഓണം താനേ വന്നോളും
പ്രാര്‍ഥനയോടെ ഭരിക്കുന്നെങ്കില്‍
ഓണം താനേ വന്നോളും
ഒന്നാണെ,ന്നൊരു ബോധം വന്നാ-
ലോണം താനേ വന്നോളും
നിര്‍ധനര്‍തന്‍ ഹൃദ്‌സ്പന്ദനമറിയുകി-
ലോണം താനേ വന്നോളും
ദീനതകണ്ടാലലിയും മനസില്‍-
ഓണം താനേ വന്നോളും!
ഭേദവിഭിന്നതയില്ലെന്നാ, ലവി-
ടോണം താനേ വന്നോളും
സ്‌നിഗ്‌ധതയാണ്‌ വിചാരവിശുദ്ധിയി-
ലോണം താനേ വന്നോളും
അര്‍പ്പിതമായൊരു ജീവിതവഴിയില്‍-
ഓണം താനേ വന്നോളും!
ഭിന്നതയില്ലാതുള്ളൊരുനാടിന്‍-
നന്മയിലോണംവന്നോളും
ഖിന്നതയകലത്താക്കും സന്മയ-
ഗതിയതിലോണം വന്നോളും.
സ്‌നേഹോദാരത നിറയും മനസില്‍-
ഓണം താനേ വന്നോളും
ത്യാഗോജ്‌ജ്വലമാം ഭാവനയില്‍ ''പൊ-
ന്നോണം'' താനേവന്നോളും!!

അമ്പലപ്പുഴ രാജഗോപാല്‍

Ads by Google
Saturday 01 Sep 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW