Friday, November 16, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 08.07 PM

മറ്റു കമ്പനികളുടെ സിം ഇടാനും സൗകര്യമൊരുക്കി ജിയോ ഫോണ്‍ 2: ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ ആറിന്

jio phone, flash sale

മുംബൈ: റിലയന്‍സ് ജിയോയുടെ രണ്ടാമത്തെ മോഡല്‍ ഫീച്ചര്‍ ഫോണിന്റെ ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ ആറിന് നടക്കും. ഇത് മൂന്നാം തവണയാണ് ജിയോ ഫോണ്‍ 2 ഫ്‌ളാഷ് സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജിയോയുടെ വെബ്‌സൈറ്റായ ജിയോ ഡോട്ട് കോം (jio.com) വഴിയാണ് വില്‍പ്പന നടത്തുക. ഉച്ചയ്ക്ക് 12 മണിക്ക് ജിയോ സൈറ്റില്‍ ഫോണിന്റെ വില്‍പ്പനയ്ക്ക് തുടക്കമാകും. ചുരുക്കം ഫോണ്‍ മാത്രമാണ് ലഭ്യമാക്കുക.

ക്വാര്‍ട്ടി കീബോര്‍ഡാണ് ഫോണിന്റെ പ്രത്യേകത. മറ്റു കമ്പനിയുടെ സിം കാര്‍ഡ് ഇടാനും കഴിയും. എന്നാല്‍ ഡ്യൂവല്‍ സിം കാര്‍ഡിനുള്ള സംവിധാനത്തില്‍ ജിയോ സിമ്മിനാണ് മുന്‍ഗണന. കുറഞ്ഞ സ്‌റ്റോക്ക് മാത്രമാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വില്‍പ്പന ആരംഭിച്ച് ഉടന്‍ വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ നല്‍കേണ്ടതാണ്. അഞ്ചു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ കൈകളില്‍ ഫോണ്‍ എത്തുവാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

2999 രൂപ വില വരുന്ന ഫീച്ചര്‍ ഫോണില്‍ 49, 99, 153 എന്നി നിരക്കുകളില്‍ ആരംഭിക്കുന്ന റീചാര്‍ജുകള്‍ തെരെഞ്ഞെടുക്കാന്നുള്ള സൗകര്യവും ഫ്‌ളാഷ് സെയില്‍സില്‍ ലഭ്യമാക്കും. 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ് പ്ലേയാണ് ജിയോ ഫീച്ചര്‍ ഫോണില്‍ നല്‍കീരിക്കുന്നത്. 512 എംബി റാമും, നാലു ജിബി ഇന്റ്റേര്‍ണല്‍ സ്‌റ്റോറേജും ഫോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് ശേഷി ഉയര്‍ത്താനും കഴിയും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW