Saturday, September 22, 2018 Last Updated 45 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 07.12 PM

രാഹുല്‍ ഗാന്ധി മലിന ജലത്തിലെ കീടം; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബ

ashwini chowbey, rahul gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബ രംഗത്തെത്തി. രാഹുല്‍ അഴുക്ക് ജലത്തിലെ കീടം മാത്രമാണെന്നും രാഹുലിന്റെ മാനസിക നിലയില്‍ തകരാറുണ്ടെന്നും ചികിത്സ തേടേണ്ട സമയം അതിക്രമിച്ചെന്നും ചൗബ പറഞ്ഞു. റാഫല്‍ കരാറില്‍ മോഡി അഴിമതി നടത്തിയെന്ന രാഹുലിന്റെ പ്രസ്താവനയാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ഇത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാഹുലിനെതിരായ ചൗബയുടെ പദ പ്രയോഗങ്ങള്‍ വിവാദത്തിലായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തികൊണ്ട് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രി രാഹുലിനെതിരെ മോശം പദ പ്രയോഗങ്ങള്‍ നടത്തിയത്. അഴിമതികളുടെ അമ്മയായ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ മാത്രമാണ് രാഹുലെന്നും അശ്വന്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ മോഡി ആകശത്തെപോലെ തിളങ്ങുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ കേവലം കീടം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കളും ആര്‍.ജെ.ഡിയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW