Friday, April 19, 2019 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 04.49 PM

പോലീസിന് ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കാന്‍ തയ്യാറാകാത്ത യുവാവിന് ജയില്‍ ശിക്ഷ

uploads/news/2018/09/245086/facebook.jpg

ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്ത യുവാവിന് ജയില്‍ശിക്ഷ. പെണ്‍കുട്ടിയുെട മരണത്തിന് ഉത്തരവാദിയെന്ന് സംശയിച്ചാണ് പോലീസ് ഇയാളോട് ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് ചോദിച്ചത്. സ്റ്റീഫന്‍ നിക്കോളാസ് എന്ന യുവാവാണ് ജയില്‍ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്.

പതിമൂന്ന് വയസ്സുകാരിയായ ലൂസി മക്ഹ്യൂ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊന്നത് ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയ്ക്ക് ഇയാള്‍ ഏതെങ്കിലും വിധത്തിലുള്ള സ്വകാര്യ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് പോലീസ് പാസ്സ് വേര്‍ഡ് ചോദിച്ചത്. എന്നാല്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് തന്റെ സന്ദേശങ്ങള്‍ പൊലീസ് അറിഞ്ഞാലോ എന്ന് കരുതിയാണ് ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈ ന്യായീകരണത്തെ കോടതി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. പതിനാന് മാസത്തെ ജയില്‍ ശിക്ഷയാണ് കോടതി നിക്കോളാസിന് വിധിച്ചത്.

Ads by Google
Saturday 01 Sep 2018 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW