Sunday, September 16, 2018 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 05.04 PM

ഷവോമി ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളിലേക്ക് മാറ്റും

Xaomi, cloud server, India

ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്ത് തന്നെ സ്ഥിതിചെയ്യുന്ന ക്ലൗഡ് സെര്‍വറുകളിലേക്ക് മാറ്റുമെന്ന് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്തെ തന്നെ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്നത് വാട്‌സാപ്പ് ഉള്‍പ്പടെയുള്ള പ്രമുഖ കമ്പനികളോട് കേന്ദ്രം നിരന്തരമായി ആവശ്യപ്പെട്ട് വരുകയാണ്. ഇതിന് അനുകൂല തീരുമാനവുമായാണ് ഷവോമി സ്വീകരിച്ചിരിക്കുന്നത്. സിംഗപ്പൂരും യുഎസിലുമുള്ള സെര്‍വറുകളിലായിരുന്നു ഷവോമി നേരത്തെ ഡാറ്റ സൂക്ഷിച്ചിരുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് 21 സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പട്ടികയില്‍ ഷവോമി ഉള്‍പ്പെട്ടിരുന്നിലെങ്കിലും തങ്ങളുടെ ഡാറ്റ ഇന്ത്യയിലേക്ക് മാറ്റാന്‍ സമ്മതമാണെന്ന് പ്രകടമാക്കി ഷവോമി രംഗത്ത് വരുകയായിരുന്നു.

ഇന്ത്യയില്‍ തന്നെ സെര്‍വര്‍ സ്ഥാപിക്കുന്നതോടെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും ലഭിക്കുമെന്നും ഷവോമി ഇന്ത്യ വൈസ് പ്രസിഡന്റും എംഡിയുമായ മനു ജെയ്ന്‍ പറഞ്ഞു. ജൂലൈ ഒന്നു മുതലുള്ള ഉപയോക്താവിന്റെ എല്ലാ ഡാറ്റയും പ്രാദേശിക ക്ലൗഡ് സെര്‍വറുകളിലാണ് സ്‌റ്റോര്‍ ചെയ്തു വരുന്നത് 2018 അവസാനത്തോടെ നിലവിലുള്ള മുഴുവന്‍ ഡാറ്റയും ഈ സെര്‍വറുകളിലേക്ക് മാറ്റാനാണ് പദ്ധതി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW