Friday, September 21, 2018 Last Updated 16 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 04.21 PM

എന്താണ് കാലസര്‍പ്പയോഗം?

uploads/news/2018/09/245073/joythi010918a.jpg

ചോദ്യം: എന്താണ് കാലസര്‍പ്പയോഗം? എന്റെ ഗ്രഹനിലയില്‍ അങ്ങനെയുണ്ടെന്ന് പറയുന്നു. അങ്ങനെയുണ്ടെങ്കില്‍ എന്നും കഷ്ടകാലമെന്ന് പറയുന്നു. ഇത് ശരിയാണോ?
----- രാധാകുമാരി, കരുനാഗപ്പള്ളി

ഉത്തരം: ജ്യോതിഷത്തില്‍ രാഹുവും കേതുവും ഗ്രഹങ്ങളാണെല്ലോ. ഈ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു യോഗമാണ് കാലസര്‍പ്പയോഗം. ഗ്രഹനിലയില്‍ എല്ലാ ഗ്രഹങ്ങളും രാഹുവിന്റെയും കേതുവിന്റെയും ഇടയിലായി വരുന്ന സ്ഥിതിയാണിത്. ഈ യോഗത്തില്‍ ജനിച്ചാല്‍ ജീവിതകാലം മുഴുവനും ശാരീരികമായും മാനസികമായും ക്ലേശിക്കേണ്ടിവരുമെന്ന് പറയുന്നു. എന്നാല്‍ ഗ്രഹനിലയില്‍ ഏതെങ്കിലും നല്ല യോഗങ്ങള്‍ ഉണ്ടെങ്കിലും ഭാഗ്യാധിപന് ബലം ഉണ്ടെങ്കിലും ഇങ്ങനെയുള്ള ദോഷങ്ങള്‍ സംഭവിക്കുകയില്ല. പ്രധാനപ്പെട്ട യോഗങ്ങള്‍ തന്നെ 50-ന് മുകളിലുണ്ട്. അതുകൊണ്ട് കാലസര്‍പ്പയോഗത്തെ (ദോഷത്തെ) ഭയപ്പെടേണ്ട കാര്യമില്ല.

** ** **

ചോദ്യം: മാസത്തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ഒരേ നാളു വന്നാല്‍ ഏതു ദിവസമാണ് പിറന്നാള്‍.
--- വാസുദേവന്‍, കുട്ടനാട്

ഉത്തരം: ഒരു മാസത്തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ഒരേ നാളു വന്നാല്‍ ഏതു ദിവസം പിറന്നാളായി എടുക്കണ മെന്ന് പലര്‍ക്കും സംശയമുണ്ട്. സൂര്യോദയം കഴിഞ്ഞ് ആറ് നാഴികയെങ്കിലും (രണ്ടുമണിക്കൂര്‍ 24 മിനിറ്റ്) ആ നാള്‍ ഉണ്ടെങ്കില്‍ ആ ദിവസമാണ് പിറന്നാളായി എടുക്കേണ്ടത്.
അതുപോലെ ചില മാസങ്ങളില്‍ ഒരുനാള്‍ തന്നെ രണ്ടുതവണ വരാറുണ്ടല്ലോ (വളരെ ചുരുക്കമായി മാത്രമേ ഇങ്ങനെ വരാറുള്ളൂ) അങ്ങനെയുള്ള അവസരങ്ങളില്‍ പിറന്നാളിന് ഏതു ദിവസമാണ് നോക്കേണ്ടതെന്ന് സംശയംവരാം. ഒരുമാസം രണ്ടുതവണ നാള്‍ വന്നാല്‍ പിറന്നാളിന് രണ്ടാമത്തെ നാളാണ് സ്വീകരിക്കുന്നത്.

** ** **

ചോദ്യം: സ്ഥലം വാങ്ങാന്‍ നല്ലത് എപ്പോള്‍?
--- ശ്രീലക്ഷ്മി, ബോംബെ

ഉത്തരം: അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി എന്നീ നാളുകള്‍ വരുന്ന തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ആഴ്ചകള്‍ വസ്തു (സ്ഥലം) വാങ്ങാന്‍ നല്ലതാണ്.മോശമായ തിഥികള്‍ ഒഴിവാക്കണം. ഏഴരശ്ശനി, കണ്ടകശ്ശനി, ശനി ചാരവശാല്‍ എട്ടില്‍ ഉള്ളവരും, ദശാപഹാര കാലങ്ങള്‍ മോശമായിട്ടുള്ളവരും കടം വാങ്ങി സ്ഥലം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

Ads by Google
Saturday 01 Sep 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW