Sunday, February 10, 2019 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 03.51 PM

പെര്‍ഫ്യൂം സുഗന്ധം നിലനിര്‍ത്താം

uploads/news/2018/09/245065/perfumesusr010918.jpg

കൂടുതല്‍ പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ കൂടുതല്‍ നേരം സുഗന്ധം നിലനില്‍ക്കും എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികള്‍ ഉണ്ട്. അവയെക്കുറിച്ച് ചിലത്...

1. കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും. അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക

2. മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്.

3. പെര്‍ഫ്യൂം കൈ കൊണ്ട് അമര്‍ത്തി തേച്ചു പിടിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. പെര്‍ഫ്യൂമിന്റെ മുകള്‍ ഭാഗം പെട്ടെന്നു അപ്രത്യക്ഷമാകുകയും സുഗന്ധം കുറയുകയും ചെയ്യും.

4. ചെവിയുടെ പിറകില്‍, കഴുത്ത്, കൈ മടക്ക്, കൈ തണ്ട, കാല്‍ മുട്ടിനു പിറകില്‍, എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും

5. പെര്‍ഫ്യൂമിന്റെ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക. അപകടകരമല്ലാത്തതും, അവശ്യ എണ്ണകള്‍ ചേര്‍ത്തിട്ടുള്ളതുമായ നല്ല പെര്‍ഫ്യൂമുകള്‍ വാങ്ങുക.

6. വിയര്‍പ്പുള്ള ശരീരത്തില്‍ പെര്‍ഫ്യൂമടിക്കരുത്. കുളികഴിഞ്ഞെത്തിയാലുടന്‍ പെര്‍ഫ്യൂമടിക്കുന്നതാണ് ഉചിതം.

Ads by Google
Saturday 01 Sep 2018 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW