Monday, November 12, 2018 Last Updated 43 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.39 PM

വെബ്ബിലെ ഏത് ഭാഷയും വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോ എത്തി

Google For India: Google Go app can now read out web pages, Google Search will display definitions in Hindi and English

വെബ് പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ ഇനി ഗൂഗിള്‍ ഗോ ആപ്പ് നിങ്ങളെ വായിച്ച് കേള്‍പ്പിച്ച് തരും. ഗൂഗിള്‍ ഗോ ആപ്പ് വഴി വെബ് പേജ് തുറന്നാല്‍ അതിലുള്ള വിവരങ്ങളെല്ലാം ഗൂഗിള്‍ സ്വയം വായിച്ച് കേള്‍പ്പിക്കും.

ഹിന്ദി, മലയാളം, തമിഴ്, ബംഗാളി തുടങ്ങി 28 ഭാഷകളില്‍ മനുഷ്യ ശബ്ദത്തില്‍ വയിച്ച് കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോയ്ക്ക് സാധിക്കും. ബൈല്‍ സ്‌ക്രീനിലെ ചെറിയ ഫോണ്ടില്‍ നീളമേറിയ എഴുത്തുകളും മറ്റും വളരെ എളുപ്പത്തില്‍ ഒരു റേഡിയോ ശ്രവിക്കുന്ന പോലെ ഗോ ആപ്പിലൂടെ സുഖകരമായി കേൾക്കാം.

ഈ ആപ്പിന് 40 ശതമാനത്തോളം ഡാറ്റ ലാഭിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഗൂളില്‍ സ്പീച്ച് സിന്തസിസും നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ് ടെക്‌നോളജിയും വഴിയാണ് ഗൂഗിളിന്റെ ഈ വായന.

വായനയുടെ സ്പീഡ് ആവശ്യാനുസരണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. വായിച്ച കാര്യങ്ങള്‍ പിന്നോട്ടടിച്ച് ഒന്നുകൂടി കോള്‍ക്കാനും ഫാസ്റ്റ് അടിക്കാനുമുള്ള സൗകര്യവും ഗോ ആപ്പില്‍ നല്‍കിയിട്ടുണ്ട്.

ആപ്പ് 2 ജി നെറ്റ്‌വര്‍ക്കില്‍ പോലും പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. അതേസമയം, ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കു.

നിങ്ങള്‍ക്ക് ആവശ്യമായ വെബ് പേജ് ഗോ ആപ്പ് വഴി ഓപ്പണ്‍ ചെയ്ത് പ്ലേ ബട്ടണ്‍ അമര്‍ത്തുക. തിരഞ്ഞെടുക്കുന്ന ഭാഷയില്‍ പേജിലുള്ള സകല വിവരങ്ങളും ഗൂഗിള്‍ നിങ്ങളെ വായിച്ച് കേൾപ്പിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW