Friday, November 16, 2018 Last Updated 57 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 11.57 AM

ഫോക്സ്‌വാഗൻ കാറുകൾക്ക് ഇനി മുതൽ 7 വർഷ വാറന്റി

Volkswagen

ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് ഏഴു വർഷം വരെ കാലാവധിയുള്ള ആഡ് ഓൺ വാറന്റി പദ്ധതിയുമായി എത്തുന്നു. നിലവിൽ കമ്പനി കാറുകൾക്ക് രണ്ടു വർഷത്തെ അടിസ്ഥാന വാറന്റിയും മൂന്നും നാലും അഞ്ചും വർഷം കാലാവധിയുള്ള എക്സ്റ്റൻഡഡ് വാറന്റിയുമാണ് വാഗ്ദാനം ചെയ്തിരുന്നത്.

ഇപ്പോൾ ഏഴു വർഷം അഥവാ 1.25 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ഫോക്സ്‌വാഗൻ പുതുതായി അവതരിപ്പിക്കുന്നത്. ടാക്സി, വാണിജ്യ വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ആഡ് ഓൺ വാറന്റി പാക്കേജ് ലഭ്യമല്ലെന്നും ഫോക്സ്‌വാഗൻ വ്യക്തമാകുന്നു. സസ്പെൻഷൻ, സ്റ്റീയറിങ്, എൻജിൻ, ഗീയർബോക്സ്(മാനുവൽ, ഓട്ടമാറ്റിക്), ബ്രേക്കിങ് സംവിധാനം, ഫ്യുവൽ സംവിധാനം, ഡീസൽ ഇഞ്ചക്ഷൻ സംവിധാനം, എയർ കണ്ടീഷനർ, ഓയിൽ സീൽ തുടങ്ങിയവയ്ക്കൊക്കെ ആഡ് ഓൺ വാറന്റിയിൽ പരിരക്ഷ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

നിലവിലുള്ള വാറന്റി തീരാൻ 30 ദിവസം അവശേഷിക്കുമ്പോഴും കാലാവധി പൂർത്തിയായി 15 ദിവസത്തിനകവും ആഡ് ഓൺ വാറന്റി സ്വന്തമാക്കാനാവും. കാലാവധി ഒരു വർഷം കൂടി(അഥവാ 20,000 കിലോമീറ്റർ) ദീർഘിപ്പിക്കാവുന്ന എക്സ്റ്റൻഡഡ് വാറന്റിയും ഫോക്സ്വാഗൻ കാറുകൾക്കൊപ്പം ലഭ്യമാണ്. അതേസമയം, ഓടിയ ദൂരം ഒന്നേകാൽ ലക്ഷം കിലോമീറ്ററിൽ കുറവായിരിക്കണമെന്നും കാറിന്റെ പ്രായം ഏഴു വയസ്സിൽ താഴെയാവണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW