Saturday, September 22, 2018 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 09.55 AM

സ്ത്രീകള്‍ സുന്ദരികളാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടും ; പീഡനമാകാതിരിക്കാന്‍ ആദ്യമേ വഴങ്ങിക്കൊടുത്താല്‍ മതി ; പീഡിപ്പിച്ചെന്ന് പറഞ്ഞ് മകള്‍ വന്നാല്‍ പോലും അവളെ നാടകനടിയെന്ന് വിളിക്കും ; ഈ പ്രസിഡന്റ് ബലാത്സംഗത്തെ അംഗീകരിക്കും

uploads/news/2018/09/245019/dutartea.jpg

വിവാദ പ്രസ്താവനകളുടെ ആശാനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗ്രോ ഡ്യൂട്ടാര്‍ട്ടേയ്ക്ക് നാവ് വീണ്ടും കുഴപ്പക്കാരനായി മാറുന്നു. സുന്ദരികളായ സ്ത്രീകള്‍ എത്രകാലം ഉണ്ടാകുമോ അത്രയും കാലം ബലാത്സംഗ കേസുകളും ഉണ്ടാകുമെന്ന ഡ്യൂട്ടാര്‍ട്ടേയുടെ പരാമര്‍ശം വന്‍ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഡ്യുട്ടാര്‍ട്ടേയുടെ ജന്മനഗരമായ ഡാവോയില്‍ ബലാത്സംഗ കേസുകള്‍ കൂടുന്ന വിവരം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഫിലിപ്പീന്‍സ് നേതാവിന്റെ പ്രതികരണം.

ഒരിക്കല്‍ ഡ്യുട്ടാര്‍ട്ടേ തന്നെ മേയറായി ഭരണം നടത്തിയ ഡാവോ ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ഇക്കാര്യത്തിലാണ് ഫിലിപ്പീന്‍സ് രാജ്യതലവന്റെ പ്രതികരണം. ബലാത്സംഗ കാര്യത്തില്‍ ആലങ്കാരികമായി ചില ചോദ്യങ്ങളും ഡ്യുട്ടാര്‍ട്ടേ ചോദിച്ചു.''ആരെങ്കിലും തങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ അപേക്ഷിക്കുമോ? ഇങ്ങിനെ ചെയ്യാന്‍ സ്ത്രീകള്‍ സമ്മതിച്ചു തരുമോ? ആദ്യശ്രമത്തില്‍ തന്നെ ലൈംഗികതയ്ക്ക് സമ്മതിച്ച് കൊടുക്കാത്തപ്പോഴാണ് അത് ബലാത്സംഗമായി മാറുന്നത് '' അദ്ദേഹം പറഞ്ഞു.

അതേസമയം പ്രസ്താവന വിവാദമായി മാറുകയും വനിതാവിമോചന പ്രവര്‍ത്തകര്‍ ഡ്യുട്ടാര്‍ട്ടേയുടെ വാക്കുകളെ അപലപിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ താന്‍ പറഞ്ഞത് തമാശയാണെന്നും അതിന് കാരയമായി പ്രാധാന്യം നല്‍കേണ്ട കാര്യമില്ലെന്നുമാണ് ഫിലിപ്പീന്‍സ് തലവന്റെ മറുപടി. അതേസമയം 2016 ല്‍ അധികാരത്തില്‍ എത്തിയ കാലം മുതല്‍ ഡ്യുട്ടാര്‍ട്ടേ വിവാദപരാമര്‍ശത്തിന്റെ ആശാനാണ്. ജോലി ചെയ്യുന്ന മേഖലയില്‍ ഒരു സൈനികന് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യുന്നതിന് ശിക്ഷ കിട്ടില്ലെന്ന് ഡ്യുട്ടാര്‍ട്ടേ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. മൂന്ന് പേരെ വരെ നിങ്ങള്‍ ബലാത്സംഗം ചെയ്യുന്നത് താന്‍ നോക്കിക്കൊള്ളാമെന്നും താനായാലും അങ്ങിനെ ചെയ്തു പോകുമെന്നുമാണ് സൈനികരെ ബലാത്സംഗത്തിന് പ്രേരിപ്പിച്ചുകൊണ്ട് ഡ്യുട്ടാര്‍ട്ടേ പറഞ്ഞത്.

നേരത്തേ ഡ്യൂട്ടാര്‍ട്ടേ ഡാവോയിലെ മേയറായിരിക്കുന്ന 1989 ലാണ് ജയില്‍ കലാപത്തില്‍ ഓസ്‌ട്രേലിയന്‍ മിഷണറിയായ ജാക്വിലിന്‍ ഹാമിലിനെ തടവുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്്. ഇതിനോട് ഡ്യൂട്ടാര്‍ട്ടേയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു ''എത്ര മോശം, അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടതില്‍ എനിക്ക് ദേഷ്യമുണ്ട്. പക്ഷേ അത്ര സുന്ദരിയെ ആദ്യം ശാരീരികമായി ഉപയോഗിക്കേണ്ടിയിരുന്നത് മേയറായിരുന്നു.''

ഡ്യുട്ടാര്‍ട്ടേയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ അംബാസഡര്‍ അമാന്‍ഡാ ഗോറലി ബലാത്സംഗവും കൊലപാതകവും ഒരിക്കലും തമാശയായി എടുക്കരുതെന്ന് ട്വിറ്റര്‍ പോസ്റ്റ് ഇട്ടപ്പോള്‍ ഇത് രാഷ്ട്രീയമാണെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മാറി നില്‍ക്കാനുമായിരുന്നു ഡ്യുട്ടാര്‍ട്ടേയുടെ പ്രതികരണം. 2017 ല്‍ ഡ്യൂട്ടാര്‍ട്ടേയുടെ ഒരു വൃത്തികെട്ട കമന്റ് ഇങ്ങിനെയായിരുന്നു.'' ബലാത്സംഗം കുട്ടികളോട് ചെയ്യുന്നത് എനിക്കിഷ്ടമല്ല. പക്ഷേ മിസ് യൂണിവേഴ്‌സ് ആണെങ്കില്‍ ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല. മരണം ഉറപ്പായ സമയത്തും ഒരാള്‍ ബലാത്സം ചെയ്യാന്‍ ധൈര്യം കാട്ടിയാല്‍ ഞാന്‍ അഭിനന്ദിക്കും. ''

മുമ്പ് മനിലയിലെ അമേരിക്കന്‍ അംബാസഡറെ വേശ്യയുടെ സ്വവര്‍ഗ്ഗരതിക്കാരനായ മകനെന്ന് വിളിച്ച ഡ്യുട്ടാര്‍ട്ടേ അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളെയും കത്തോലിക്കക്കാരാക്കി മാറ്റിയ ദൈവം ഒരു വിഡ്ഡിയാണെന്നും പറഞ്ഞിരുന്നു. ലൈംഗികമായി പീഡിപ്പക്കപ്പെട്ടെന്ന് സ്വന്തം മകള്‍ പറഞ്ഞാല്‍ പോലും അവളെ നാടകനടിയെന്ന് വിളിക്കുമെന്നും ഡ്യുട്ടാര്‍ട്ടേ നേരത്തേ പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW