Saturday, July 20, 2019 Last Updated 51 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 09.13 AM

'ഒരു വികാരവുമില്ലാത്ത താരം'; മെസ്സിയുടെ മുഖത്ത് നോക്കി ചീത്ത വിളിച്ച് അര്‍ജന്റീനക്കാരി

uploads/news/2018/09/245017/messi.jpg

മാഡ്രിഡ്: കളിക്കളത്തിലെ ദേഷ്യവും വാശിയും അവിടെ ഉപേക്ഷിക്കുന്നതാണ് സ്‌പോര്‍ട്‌സ് ഏതായാലും അതിന്റെ മാന്യതയും സൗന്ദര്യവും. എന്നാല്‍ ഈ മാന്യതയില്ലായ്മ പലയിടത്തും കാണാം. അത്തരത്തില്‍ ഒരു ആരാധികയുടെ പരിഹാസം നേരിടുകയായിരുന്നു ഫുട്‌ബോള്‍ താരം മെസ്സി. പക്ഷേ ആരാധികയെ കൂസാതെ ചിരിച്ച് മറ്റുള്ളവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി താരം.

കഴിഞ്ഞ ദിവസം നടന്ന ലാലിഗാ മത്സരത്തിന് ശേഷമായിരുന്നു സംഭവം. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ മെസ്സിയെ കാണാന്‍ നിരവധി ആരാധകര്‍ എത്തിയിരുന്നു. ഇതിനിടെ ഇവിടെ നിന്ന ഒരു ആരാധിക ഫെയ്‌സ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് മെസ്സിയെ ചീത്ത വിളിക്കുകയായിരുന്നു.

'ഒരു വികാരവുമില്ലാത്ത താരം' എന്നു പറഞ്ഞായിരുന്നു ചീത്ത. പക്ഷേ ഇത് മൈന്റ് ചെയ്യാതെ മറ്റ് ആരാധകരോട് ചിരിച്ച് ഓട്ടോഗ്രാഫ് നല്‍കി മെസ്സി മടങ്ങി.

കരിയറിന്റെ തുടക്കകാലത്ത് മെസ്സി കളിച്ച ന്യൂവല്‍ ഓള്‍ഡ് ബോയ്‌സ് €ബിന്‍െ ചിരവൈരികളായ റൊസാരിയോ സെന്‍ട്രലിന്റെ ആരാധികയാണ് ചീത്ത വിളിച്ചത്. സംഭവം വൈറലായതോടെ മെസ്സിയോട് റൊസാരിയോ €ബ് ആരാധകര്‍ മാപ്പു പറഞ്ഞു.

Ads by Google
Saturday 01 Sep 2018 09.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW