Friday, April 19, 2019 Last Updated 44 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 08.52 AM

സുരക്ഷ നല്‍കേണ്ടതില്ല, പക്ഷേ കുടുംബത്തിലുള്ളവരെ കുഴപ്പത്തിലാക്കരുത് ; കശ്മീര്‍ പോലീസിനോട് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയവര്‍ ; ഭീകരരെ പേടിച്ച് രണ്ട് പോലീസ് ഉന്നതര്‍ രാജിവെച്ചു

uploads/news/2018/09/245015/kashmir.jpg

ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരില്‍ നിന്നും ഭീകരര്‍ വെള്ളിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ടു പോയ മൂന്ന് പോലീസുകാരെയും പോലീസ് ഉന്നതരുടെ എട്ടു ബന്ധുക്കളെയും 24 മണിക്കൂറിന് മുമ്പേ മോചിപ്പിച്ചു. ഹിസ്ബുള്‍ നേതാവിന്റെ മകനെ ഭീകരര്‍ക്ക് വേണ്ടി പണം സ്വീകരിക്കുന്നു എന്നാരോപിച്ച് പിടിച്ചുകൊണ്ടു പോയതിന് തൊട്ടു പിന്നാലെ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരരും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഭീകരരുടെ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് തട്ടിക്കൊണ്ടു പോകല്‍ സംഭവത്തിലെ ഇരകളെക്കൊണ്ടു പറയിച്ച വീഡിയോയും
പുറത്തുവിട്ടു. മൂന്ന് വീഡിയോകളില്‍ ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട പോലീസുകാരും പ്രത്യേക പോലീസ് ഉദ്യോഗസ്ഥരും ഡിജിപി എസ്പി വേദിനോട് നിരപരാധികളെ ഉപദ്രവിക്കരുതെന്നും തീവ്രവാദികളുടെ വീടുകളും തകര്‍ക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

''സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഞങ്ങള്‍ അതു ചോദിക്കുന്നില്ല. പക്ഷേ ഞങ്ങളുടെ കുടുംബങ്ങളെയും കുഴപ്പത്തിലാക്കരുത്.'' ഇരകളില്‍ ഒരാളായ കോണ്‍സ്റ്റബിള്‍ വേദിനോട് വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

മറ്റൊരു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് പുല്‍വാമയില്‍ നിന്നുള്ള പോലീസുകാരനാണ്. ഇനി ജോലി ചെയ്യാനില്ലെന്നാണ് ഇയാള്‍ പറയുന്നത്. ജമ്മു കശ്മീരിലെയും ന്യൂഡല്‍ഹിയിലെയും പോലീസ് ഉന്നതരെ ലക്ഷ്യമിട്ടാണ് വീഡിയോകള്‍.

തീവ്രവാദികള്‍ ബന്ധുക്കളെ തട്ടിക്കെണ്ടു പോകുന്നതില്‍ പോലീസുകാര്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. തട്ടിക്കൊണ്ടു പോയവരെ സുരക്ഷിതമായി മോചിപ്പിച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നു എന്നും കശ്മീരിലെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ നിയമങ്ങള്‍ മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും പോലീസുകാര്‍ പറയുന്നു.

അതേസമയം ഇനിയും ഇത്തരം കാര്യങ്ങളുണ്ടായാല്‍ പോലീസ് മേല്‍ക്കൈ നേടുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. 1980 ല്‍ തീവ്രവാദപ്രവര്‍ത്തനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന പഞ്ചാബ് മോഡല്‍ സ്വീകരിക്കണമെന്നാണ് ചിലര്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ പൊതുതാല്‍പ്പര്യം ഉയരുന്ന സ്ഥിതി ഉണ്ടെങ്കില്‍ അങ്ങിനെ ചെയ്യേണ്ടി വരുന്നതാണ് നല്ലതെന്നും അഭിപ്രായം ഉയരുന്നു.

രഹസ്യാന്വേഷണ വിഭാഗം ലോക്കല്‍ പോലീസിനെ ബന്ധപ്പെടുത്തിയാണ് ജോലികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഭീകരര്‍ പോലീസുകാരുടെ കുടുംബത്തെ ലക്ഷ്യമിടുന്നത്. നേരത്തേ നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്വം പോലീസുകാര്‍ക്കും സിഐഡികള്‍ക്കും ആയിരിക്കുമെന്ന് ഭീകരസംഘടന ലഷ്‌ക്കര്‍ ഇ തയ്ബ പത്രക്കുറിപ്പ് ഇറക്കിയത് അടുത്ത കാലത്തായിരുന്നു. അതേസമയം ദക്ഷിണ കശ്മീരിലെ മസ്ജിദ് ട്രാല്‍, ക്വാസിഗണ്ട് പ്രദേശങ്ങളിലെ രണ്ടു സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരാണ് ജമ്മുകശ്മീര്‍ പോലീസില്‍ നിന്നും രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW