Saturday, September 01, 2018 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 08.13 AM

കാന്റീനില്‍ നിന്ന ആറാം ക്ലാസുകാരിയെ പിന്നില്‍ നിന്നും കടന്ന് പിടിച്ച് പീഡിപ്പിച്ചു, പ്രതി സ്‌കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥി; പോക്‌സോ നിയമപ്രകാരം കേസെടുത്തു

student

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് മറ്റൊരു വിദ്യാര്‍ത്ഥി പീഡിപ്പിച്ചു. വടക്കന്‍ മുംബൈയിലെ ചര്‍കോപ്പിലാണ് സംഭവം ഉണ്ടായത്. പോക്‌സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

ആറാം ക്ലാസില്‍ പഠിക്കുന്ന 12 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്കും പത്ത് മണിക്കുമിടെ സ്‌കൂള്‍ കാന്റീനില്‍ വെച്ചാണ് സംഭവം. കാന്റീനില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ മറ്റൊരു വിദ്യാര്‍ത്ഥിയെത്തി കടന്ന് പിടിക്കുകയായിരുന്നു. പിന്നില്‍ നിന്നുമായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വിദ്യാര്‍ത്ഥി വീട്ടില്‍ എത്തി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പരാതി പറഞ്ഞെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണ് ആരോപണം. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും നടപടി വൈകിയതിനെ തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. അതേസമയം പ്രതിയായ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്യുമെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പ്രതികരിച്ചത്.

സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കൂളിലെയും കാന്റീനിലെയും സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Saturday 01 Sep 2018 08.13 AM
Ads by Google
Loading...
TRENDING NOW