Saturday, July 20, 2019 Last Updated 49 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.29 AM

'ഠേ!' എന്നൊരു മുതല!

uploads/news/2018/09/244932/3.jpg

നാടു മുഴുവന്‍ വെള്ളപ്പൊക്കം! വെള്ളം, സര്‍വത്ര വെള്ളം!
വെള്ളത്തില്‍ മുങ്ങിയ കുടില്‍ ചേന്നനും കുടുംബവും ഉപേക്ഷിച്ചുപോയി. ചേന്നന്റെ നായ്‌ മാത്രം കുടിലില്‍ അകപ്പെട്ടു. വെള്ളം ഉയരുന്നതുകണ്ട്‌ അവന്‍ പുരപ്പുറത്തു കയറി. മഴ ചാറിത്തുടങ്ങി. മണിക്കൂറുകളോളം നീണ്ട മഴ.
നായ്‌ പുരപ്പുറത്തു കുത്തിയിരുന്നു. അവന്റെ കണ്ണുകളില്‍ ആരെയും കരയിക്കുന്ന നിസഹായത പ്രതിഫലിച്ചിരുന്നു. അകലെ, തുഴഞ്ഞുപോകുന്ന വള്ളക്കാരെക്കണ്ടപ്പോള്‍ അവന്‍ ഹൃദയഭേദകമായി കുരച്ചു. -''അയ്യോ!'' എന്ന്‌! മനുഷ്യരെപ്പോലെ!
രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും.വെള്ളം മേല്‍ക്കൂരയെ തൊട്ടു! മേല്‍ക്കൂര ആടിയുലയുന്നു. പെട്ടെന്ന്‌ ഒരു നീണ്ട തല വെള്ളത്തില്‍ ഉയര്‍ന്നു. അതൊരു മുതലയാണ്‌! പട്ടിയുടെ കുരകേള്‍ക്കാത്ത മട്ടില്‍ അതു താഴ്‌ന്നു. ഉഗ്രനായ നക്രം ജലത്തില്‍ പകുതി ആണ്ടുകിടക്കുന്ന കുടിലിനെ ഉരസിക്കൊണ്ടു മന്ദംമന്ദം ഒഴുകിപ്പോയി. ഭയാക്രാന്തനായി വാല്‍ താഴ്‌ത്തിക്കൊണ്ടു നായ്‌ കുരച്ചു. നക്രം ഇതൊന്നുമറിയാത്ത ഭാവത്തില്‍ അങ്ങൊഴുകിപ്പോയി.
തൊണ്ണൂറ്റിയൊമ്പതിലെ 'വലിയ വെള്ളപ്പൊക്കം' വിഷയമാക്കി തകഴി എഴുതിയ 'വെള്ളപ്പൊക്കത്തില്‍' എന്ന വിശ്രുതകഥയിലെ ഈ പട്ടിയും മുതലയും പുതിയ കാലഘട്ടത്തില്‍ നമ്മെ പലതും ഓര്‍മിപ്പിക്കുന്നു.
ഈ കഥയിലെ മുതല എങ്ങോട്ടും പോയില്ല. കുടിലിനടുത്ത്‌, പട്ടിയെ അടുത്തുകിട്ടാന്‍ തക്കം പാര്‍ത്ത്‌ വെള്ളത്തില്‍ മറഞ്ഞുകിടന്നു. ഒരു രാത്രികൂടി കഴിഞ്ഞപ്പോള്‍, വെള്ളം മേല്‍ക്കൂരയെ മുക്കിയപ്പോള്‍ നായെക്കടിച്ചെടുത്ത്‌ അത്‌ വെള്ളത്തിലേക്കു മറഞ്ഞു! ''ഠേ!'' എന്നൊരു അടി ശബ്‌ദം മാത്രമേ കേട്ടുള്ളൂ! പട്ടി മുതലയുടെ വായിലായി. അവന്റെ ആകുലതകളും പ്രതീക്ഷകളും ഒരൊറ്റ 'ഠേ'യില്‍ തീര്‍ന്നു! നിര്‍വികാരമായ കാലംപോലെ, മുതല അതിന്റെ വഴിക്കു പോയി.
ഇന്നത്തെ സാമൂഹികാവസ്‌ഥയില്‍ ഒരു രഹസ്യ വോട്ടെടുപ്പു നടത്തിയാല്‍ ഈ മുതല ജയിക്കുമെന്നതില്‍ സംശയമില്ല. 'ജീവിക്കാന്‍ പഠിച്ച' മുതല ചിലപ്പോള്‍ ഒരു അവാര്‍ഡ്‌ കൂടി തരമാക്കിയേക്കും! പട്ടിക്കു വേണ്ടി കണ്ണീരൊഴുക്കാന്‍ കുറച്ചുപേരെ കിട്ടിയെങ്കിലായി!
ദയനീയമായി കരയുന്ന പട്ടിയുടെ സമീപത്തുകൂടി ഭീകരനായ മുതല ഒന്നുമറിയാത്ത മട്ടില്‍ നീങ്ങിപ്പോയ രംഗമാണു സത്യത്തില്‍, തകഴിയുടെ ഈ കഥയിലെ ഏറ്റവും ഭീകരമായ ഭാഗം. അത്‌ ക്രൂരതയും സ്വാര്‍ത്ഥതയും കുടിലതയും നിറഞ്ഞ മലയാള സാഹചര്യങ്ങളെയും നമ്മള്‍ തിരിച്ചുപിടിക്കേണ്ട ദയയുടെയും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും തുരുത്തുകളെ ഓര്‍മിപ്പിക്കുന്നു.
തകഴിയുടെ കഥയിലെ മുതല പെരിയാറില്‍ പണ്ട്‌ ശ്രീശങ്കരന്റെ കാലില്‍ പിടികൂടിയ ഇനമല്ല. 'ഗജേന്ദ്രമോക്ഷ'ത്തിലെ നക്രവുമല്ല. ഇതു തനി മലയാളി മുതലയാണ്‌! ഒന്നുമറിയില്ലെന്ന ഭാവത്തില്‍ പതുങ്ങിവന്ന്‌ 'ഠേ!'-ന്ന്‌ എല്ലാം വിഴുങ്ങുന്ന മിടുക്കന്‍!
ഇത്തരം മുതലകള്‍ സാമൂഹിക പ്രളയാന്തരീക്ഷത്തില്‍ നീന്തിത്തുടിച്ച്‌ നമ്മെ വെട്ടിവിഴുങ്ങാന്‍ തുടങ്ങിയിട്ട്‌ കാലംകുറച്ചായി. സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നിരീക്ഷകര്‍, നേതാക്കള്‍, സാംസ്‌കാരിക നായകര്‍, കച്ചവടക്കാര്‍, ഭൂമി വെട്ടിപ്പിടിത്തക്കാര്‍, ദൈവത്തിന്റെ കോണ്‍ട്രാക്‌ടര്‍മാര്‍ തുടങ്ങിയ എത്രയോ രൂപങ്ങളില്‍ അവര്‍ നമുക്കുചുറ്റും ക്ഷമയോടെ പതിഞ്ഞുകിടക്കുന്നു! നമ്മള്‍ക്ക്‌ അവരില്‍നിന്ന്‌ രക്ഷപ്പെടണമെങ്കില്‍ ഒരു മാര്‍ഗമേയുള്ളൂ -നമ്മളും ഒരു മുതലയായിത്തീരുക! കുറഞ്ഞപക്ഷം ഒരു പല്ലിയായെങ്കിലും! പല്ലി ഒരു തുള്ളി മുതലയാണല്ലോ!
നിഷ്‌കളങ്കത ഇന്നിന്റെ ശാപമാണ്‌ എന്ന്‌ മനസിലാക്കിയതോടെയാണ്‌ നമ്മള്‍ ചെറുതും വലുതുമായ മുതലകളുടെ സമൂഹമായി മാറിയത്‌. അങ്ങനെയാണ്‌ പ്രകൃതിയുമായുള്ള അദൃശ്യബന്ധം മുറിച്ചുകളഞ്ഞത്‌. ഭൂമീമാതാവും പെറ്റമ്മയും ക്രയവിക്രയവസ്‌തുക്കളാണെന്ന്‌ മനസിലാക്കിയത്‌.
'പാദസ്‌പര്‍ശം ക്ഷമസ്വമേ!' - എന്നു രാവിലെ പ്രാര്‍ത്ഥിച്ച്‌ ഭൂമിയെ തൊട്ടു വന്ദിച്ചിരുന്ന നാടായിരുന്നു ഇത്‌. നാട്ടുവഴക്കങ്ങളെയും നന്മനിറഞ്ഞ ആചാരങ്ങളെയും പുറങ്കാല്‍കൊണ്ടു നമ്മള്‍ തൊഴിച്ചെറിഞ്ഞു. എന്തു നേടിയെന്നും എന്താണ്‌ നഷ്‌ടപ്പെടുന്നതെന്നും തിരിച്ചറിയാത്തവരായി. നാട്ടിലൊഴുകിയിരുന്ന തോടിനെ പി.വി.സി. പൈപ്പിനുള്ളിലാക്കി. കുളി ഷവറിനു കീഴിലാക്കി. സുഖദുഃഖങ്ങളെ മദ്യത്തിലും മാംസത്തിലും മുക്കിയെടുത്തു. കാട്ടിലെ പാമ്പും തവളയും മാനുമൊക്കെ നമുക്ക്‌ കറിവച്ചു കഴിക്കാനുള്ള വിഭവങ്ങള്‍ മാത്രമായി. കാട്ടിലും നാട്ടിലും പരശുരാമന്റെ മഴു സമരായുധമായി മാറി!
കാറ്റിന്റെയും മഴയുടെയും മാറ്റങ്ങളറിയാനും അവയോടു സമരസപ്പെടാനുള്ള കഴിവും നഷ്‌ടമായി. മഴയുടെ മനസറിഞ്ഞവരായിരുന്നു നമ്മള്‍. ചിറമുറിച്ച്‌, വരമ്പുമുറിച്ച്‌, കല്ലുരുട്ടി, കാടൊതുക്കി മഴ വരുമെന്നായിരുന്നു പ്രമാണം.
പടിഞ്ഞാറു കാറുകണ്ടാല്‍ കാലവര്‍ഷമാണെന്നും കിഴക്കു മഴക്കാറുകണ്ടാല്‍ തുലാവര്‍ഷമാണെന്നും ഒറ്റനോട്ടത്തിലറിയാമായിരുന്നു. പുണര്‍തം ഞാറ്റുവേലയില്‍ മഴത്തുള്ളികള്‍ക്കു ഘനം കൂടുമെന്നും അപ്പോള്‍ പെയ്യുന്ന മഴയില്‍ പുഴയും തോടും നിറഞ്ഞൊഴുകുമെന്നും പഴമക്കാര്‍ പറഞ്ഞുതന്നു.
പാമ്പും പക്ഷിയും തവളയും ഈച്ചയും ഉറുമ്പുമാക്കെ ഭൂമിയുടെ അവകാശികളാണെന്ന്‌ നമ്മള്‍ അറിഞ്ഞിരുന്നു. വിശേഷാവസരങ്ങളില്‍ അവയ്‌ക്ക് ഇലക്കീറില്‍ ചോറും നെയ്യും വിളമ്പിയിരുന്നു. പ്രകൃതിയുടെ കരുതലുകളെക്കുറിച്ചറിയണമെങ്കില്‍ തവളകളുടെ കാര്യം മാത്രമെടുത്താല്‍ മതി. മഴ കിട്ടാനും മറ്റും 'മാക്രിക്കല്ല്യാണവും.' 'മാക്രിപ്പടയണി'യുമൊക്കെ നടത്തിയിട്ടുള്ള ലളിതമനസ്‌കരായിരുന്നു നമ്മള്‍! എന്നാല്‍, വലിയ തവളവേട്ടയാണ്‌ എഴുപതുകളില്‍ കുട്ടനാട്ടില്‍ നടന്നത്‌. അതോടെ തവളകള്‍ ഭക്ഷിച്ചിരുന്ന പലതരം പ്രാണികള്‍ പെരുകി. പ്രാണികളെ നേരിടാന്‍ കര്‍ഷകര്‍ കീടനാശിനി പ്രയോഗിച്ചു. കുട്ടനാട്ടില്‍ വിഷം കലര്‍ന്നു. 'തവളക്കല്ല്യാണം' എന്ന നിഷ്‌കളങ്കമായ ഉത്സവത്തെ അപഹസിച്ചവര്‍ വിഷം തിന്നുതുടങ്ങി! ഉപഭോക്‌തൃ സംസ്‌കാരത്തില്‍ അധിഷ്‌ഠിതമായ പുതിയ ജന്മി സംസ്‌കാരം ഉടലെടുത്തതിന്റെ ദോഷങ്ങള്‍ വേറെയുമുണ്ടായി. തവളക്കാലായിരുന്നു വിലപ്പെട്ട വസ്‌തു. തവളയുടെ കാലു മാത്രം മുറിച്ച്‌ കയറ്റിയയച്ചു പണം വാരിത്തുടങ്ങി. കാലില്ലാത്ത തവളകള്‍ പാടങ്ങളില്‍ക്കിടന്ന്‌ ജീവനോടെ അഴുകിച്ചത്തു! പശ്‌ചിമഘട്ട വനങ്ങളില്‍ കുടുക്കിലാക്കിയ മൃഗങ്ങളുടെ മാംസം വേട്ടക്കാര്‍ പച്ചയ്‌ക്കു കണ്ടിച്ചെടുത്തതുപോലെ! പാതിമാംസവുമയി മൃഗങ്ങള്‍ തവളകളെപ്പോലെ വേദനതിന്നു ചത്തു!
മൃഗവും മനുഷ്യനും തമ്മിലുള്ള ദൂരം കറഞ്ഞുവരികയാണോ എന്നാണു സംശയം.
മൃഗത്തെ മനുഷ്യനാക്കി മാറ്റിയ പ്രകൃതിക്ക്‌ മനുഷ്യനെ മൃഗമാക്കിമാറ്റാനും മടിയുണ്ടാകില്ലെന്ന്‌ ഇടശേരി എഴുതിയിട്ടുണ്ട്‌:
'പരിണാമം മൃഗത്തിനെ
മര്‍ത്ത്യനാക്കി, നന്നായ്‌, പക്ഷെ,
തിരിച്ചടിയുണ്ടാവില്ലെ-
ന്നിനിയാര്‍ കണ്ടു?' -എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. ഒരിക്കല്‍ മുതലയായി മാറിയവരെ പ്രകൃതി പിന്നീടു മനുഷ്യരാക്കുകയില്ല. ഇതാണ്‌ പ്രകൃതിയുടെ തിരിച്ചടികളിലൊന്ന്‌. മതമേതായാലും മനുഷ്യന്‍ നന്നാവുക എന്നതാണ്‌ ഇതിനു മറുമരുന്ന്‌.
ബഷീറും തകഴിയും ദേവും കാക്കനാടനും കോവിലനുമൊക്കെ വെള്ളപ്പൊക്കത്തിന്റെ കഥകളിലൂടെ പ്രകൃതിയും മനുഷ്യനുമായി നിലനില്‍ക്കേണ്ട പാരസ്‌പര്യത്തെക്കുറിച്ചാണു പറഞ്ഞത്‌. പത്തറുപതു വര്‍ഷം മുമ്പേ ബഷീര്‍ 'ഓര്‍മ്മയുടെ അറകളില്‍' ഇങ്ങനെ എഴുതി: ''ഈ ഭൂഗോളത്തിനും നമ്മള്‍ അടക്കമുള്ള മാനവരാശിക്കും ഭയങ്കരമായ രോഗം പിടിപെട്ടിരിക്കുകയാണ്‌. രോഗകാരണം മാനവരാശി എന്നു പറയുന്ന നമ്മള്‍തന്നെ. നമ്മുടെ ബുദ്ധിശൂന്യത, നമ്മുടെ ആലോചനയില്ലായ്‌മ ഇതിന്റെ അന്തിമം നാശമാകുന്നു. ബുദ്ധിയുപയോഗിച്ച്‌ നമ്മള്‍തന്നെ ഇതിനു മറുമരുന്നു കണ്ടെത്തണം.''
പ്രകൃതിയോടും സഹജീവികളോടുമുള്ള സ്‌നേഹമാണ്‌ വെള്ളപ്പൊക്കത്തിന്റെ മുന്നറിയിപ്പെന്നു ബഷീര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. പ്രകൃതിയുടെ ഈ കരുതലിനെക്കുറിച്ച്‌ പി. കേശവദേവിന്റെ 'അയല്‍ക്കാര്‍' എന്ന നോവലിലും സൂചനയുണ്ട്‌. വെള്ളപ്പൊക്കത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്‌ 'അയല്‍ക്കാര്‍' തുടങ്ങുന്നത്‌.
'വലിയ വെള്ളപ്പൊക്കത്തി'ല്‍ മീനച്ചിലാറിലൂടെ ഒഴുകിയെത്തിയ ഒറോത എന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ കാക്കനാടന്‍ 'ഒറോത' എന്ന നോവലില്‍ പറയുന്നത്‌. മീനച്ചിലാറിന്റെ പ്രഭവസ്‌ഥാനമായ കുടയത്തൂര്‍-കുടമുരുട്ടിമലകളിലെ ഉരുള്‍പൊട്ടലില്‍നിന്നു ജനിച്ച ആദിമ പ്രകൃതിയായ പുഴതന്നെയാണ്‌ അവള്‍. കോവിലന്റെ 'തോറ്റങ്ങളി'ലും വലിയ വെള്ളപ്പൊക്കം പ്രകൃതിചിന്തയ്‌ക്കു വിഷയമാകുന്നു.
മനുഷ്യരുടെ ഇടപെടല്‍മൂലം ഒരു നീര്‍ത്തടം എങ്ങനെ നഗരത്തിന്റെ ഭാഗമായി മാറുന്നുവെന്ന്‌ എസ്‌.കെ. പൊറ്റക്കാട്‌ 'ഒരു ദേശത്തിന്റെ കഥ'യില്‍ പറയുന്നുണ്ട്‌. കോഴിക്കോടു നഗരത്തിന്റെ ഭാഗമായിത്തീര്‍ന്ന അതിരാണിപ്പാടം രൂപംപൂണ്ട കഥയാണത്‌. 'മീന്‍ചോരയുടെ നിറമുള്ള' വെള്ളം നീര്‍ച്ചാലുകളായി ഒഴുകിയ അതിരാണിപ്പാടം!
ഭൈരവന്‍പിള്ളയുടെ കരുതലുകള്‍:

സവിശേഷമായ വനസംസ്‌കാരം പണ്ടു നമുക്കുണ്ടായിരുന്നു. വനദുര്‍ഗയും മലദൈവങ്ങളും കാട്ടിലും മേട്ടിലും കുടിയിരുന്നു. തോക്കും കത്തിയും വാളുമായി മനുഷ്യര്‍ കാട്ടിലേക്കു ചെന്നപ്പോഴാണ്‌ ഈ ദൈവങ്ങള്‍ സ്‌ഥലംവിട്ടത്‌.
പെരിയാര്‍ വനം പാഞ്ചാലിമേടു ഭഗവതിയുടേയും ശബരിമല 'പൂങ്കാവനം' അയ്യപ്പന്റേതുമാണെന്നായിരുന്നു വയ്‌പ്പ്.
കോന്നി വനത്തിന്റെ രക്ഷകര്‍ അച്ചന്‍കോവില്‍ ശാസ്‌താവും പരിവാരമൂര്‍ത്തികളുമാണ്‌! ചേപ്പാറമുണ്ടന്‍, കറുപ്പസ്വാമി, കറുപ്പായിയമ്മ, കാളമാടന്‍, കൊച്ചിട്ടാണന്‍ എന്നിങ്ങനെയാണ്‌ ശാസ്‌താവിന്റെ സഹായികളായ മലമൂര്‍ത്തികളുടെ പച്ചമലയാളപ്പേരുകള്‍. അച്ചന്‍കോവില്‍ ശാസ്‌താവുതന്നെ 'ഭൈരവന്‍പിള്ള' എന്ന പേരില്‍ കാട്ടിലൂടെ സഞ്ചരിച്ചു ലോകരക്ഷ ചെയ്‌തിരുന്നതായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതീഹ്യമാല'യില്‍ ഉണ്ട്‌.

നുണ്ഡന്റദ്ധ: ത്സണ്മത്സന്റണ്ഡഗ്നഗ്മ്രണ്ഡനുഗ്നദ്ദണ്ഡന്റദ്ധ.്യഗ്നണ്ഡ

Ads by Google
Saturday 01 Sep 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW