Wednesday, November 14, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.25 AM

പ്രളയക്കെടുതി: സംസ്‌ഥാനത്ത്‌ 1,31,485 വീടുകള്‍ക്ക്‌ നാശം; 924.6 കോടിയുടെ നഷ്‌ടം

uploads/news/2018/09/244929/2.jpg

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്‌ഥാനത്ത്‌ ആകെ 1,31,485 വീടുകള്‍ക്കു നാശമുണ്ടായതായി റവന്യു വകുപ്പിന്റെ പ്രാഥമിക കണക്ക്‌. തദ്ദേശവകുപ്പുമായി ചേര്‍ന്ന്‌ മൊബൈല്‍ ആപ്പ്‌ വഴി, വീടുകളുടെ നാശനഷ്‌ടം സംബന്ധിച്ചു നടത്തുന്ന കണക്കെടുപ്പ്‌ പൂര്‍ത്തിയാകുന്നതോടെ എണ്ണത്തിന്റെ കാര്യത്തില്‍ കൃത്യമായ കണക്കു ലഭിക്കും. വീടുകളുടെ നാശനഷ്‌ടത്തിന്റെ വകയില്‍മാത്രം 924.6 കോടി രൂപയുടെ നഷ്‌ടമുണ്ടായതായാണ്‌ വിലയിരുത്തല്‍. കാലവര്‍ഷം തുടങ്ങിയ മേയ്‌ 29 മുതലുള്ള കണക്കാണിത്‌. പൂര്‍ണമായി തകര്‍ന്നത്‌ 11,223 വീടുകള്‍, ഭാഗികമായി തകര്‍ന്നത്‌-1,20,262. രണ്ടാം ഘട്ട പ്രളയമുണ്ടായ കഴിഞ്ഞ എട്ടിനുശേഷംമാത്രം 1,18,319 വീടുകള്‍ തകര്‍ന്നു. 10748 എണ്ണം പൂര്‍ണമായും 107571 എണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്‌.
തൃശൂര്‍ ജില്ലയിലാണ്‌ നാശം കൂടുതല്‍; 253.23 കോടിയുടേതാണ്‌ നഷ്‌ടം. ഇവിടെ 3664 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 23658 എണ്ണം ഭാഗികമായും. പത്തനംതിട്ടയില്‍ 2123 വീടുകള്‍ പൂര്‍ണമായും 32748 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഷ്‌ടം 197.20 കോടി. തിരുവനന്തപുരം- 161.7 കോടി, ആലപ്പുഴ- 119.4 കോടി എന്നിങ്ങനെയാണ്‌ കണക്ക്‌.
വില്ലേജ്‌ ഓഫീസര്‍മാര്‍ വഴി ശേഖരിച്ച പ്രാഥമിക കണക്കാണിത്‌. വെള്ളം പൂര്‍ണമായിറങ്ങാത്ത മേഖലകളിലെ കണക്കു കൂടിയെത്തുമ്പോള്‍ വീടുകളുടെ ആകെ നഷ്‌ടം ആയിരം കോടി കവിയുമെന്നാണ്‌ കരുതുന്നത്‌.

Ads by Google
Saturday 01 Sep 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW