Saturday, September 01, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.22 AM

പിണറായി വിജയന്‍ ചികിത്സയ്‌ക്കായി മൂന്നിന്‌ അമേരിക്കയിലേക്ക്‌

uploads/news/2018/09/244925/6.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നിന്‌ അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്‌ക്കായി പോകും. മൂന്നാഴ്‌ചയ്‌ക്കു ശേഷമാകും മടങ്ങിയെത്തുക. ചികിത്സയ്‌ക്കു പോകുന്ന വിവരം ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം മന്ത്രിമാരെ അറിയിച്ചു. കഴിഞ്ഞ 19 നു ചികിത്സയ്‌ക്കായി പോകാനായിരുന്നു തീരുമാനം. സെപ്‌റ്റംബര്‍ ആറുവരെയായിരുന്നു യാത്ര നിശ്‌ചയിച്ചിരുന്നത്‌. പ്രളയക്കെടുതിയെത്തുടര്‍ന്നു യാത്ര മാറ്റിവച്ചു.
മുഖ്യമന്ത്രിയുടെ ചുമതല മന്ത്രി ഇ.പി. ജയരാജനു നല്‍കാനാണ്‌ സാധ്യത. എന്നാല്‍, ഇതു സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. മിനിസോട്ടയിലെ റോച്ചസ്‌റ്ററിലുള്ള മയോക്ല ിനിക്കിലാണ്‌ പിണറായി വിജയന്‍ ചികിത്സ തേടുന്നത്‌. ചികിത്സയുടെ പൂര്‍ണ ചെലവ്‌ സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്കു പ്രശസ്‌തമാണ്‌ മയോക്ല ിനിക്‌. കഴിഞ്ഞ ജൂലൈയില്‍ 13 ദിവസം മുഖ്യമന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോക്ല ിനിക്കിലെത്തിയതായാണു വിവരം. കഴിഞ്ഞ മാര്‍ച്ച്‌ മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അതു പതിവായുള്ള മെഡിക്കല്‍ പരിശോധന മാത്രമാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

Ads by Google
Saturday 01 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW