Monday, September 24, 2018 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.22 AM

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

uploads/news/2018/09/244923/4.jpg

കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ(ക്രൂഡ്‌)വിലയുടെ ചുവടുപിടിച്ചു വീണ്ടും രാജ്യത്ത്‌ ഇന്ധനവില ഇന്നലെയും കൂടി. തുടര്‍ച്ചയായ എട്ടാം ദിവസമാണു പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നത്‌. ഇന്നലെ പെട്രോളിനു 22 പൈസയും ഡീസലിനു 29 പൈസയുമാണു കൂടിയത്‌. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിലവാരത്തിലേക്കു കൂപ്പുകുത്തിയതും ഇന്ധനവിലയ്‌ക്കു കാരണമായി. ഇന്നലെ തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 81.79 രൂപയായി. ഡീസലിന്‌ 75.22 രൂപയും. കൊച്ചിയില്‍ യഥാക്രമം 80.46 , 73.97 ആയി. കോഴിക്കോട്‌ പെട്രോളിന്‌ 80.74 രൂപയും ഡീസലിന്‌ 74.23 രൂപയുമായി ഉയര്‍ന്നു.

Ads by Google
Saturday 01 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW