Wednesday, November 14, 2018 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
എം.എസ്‌. സന്ദീപ്‌
Saturday 01 Sep 2018 12.22 AM

സാനിറ്ററി നാപ്‌കിന്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കൈയിട്ടുവാരിയ പോലീസ്‌ സ്‌റ്റേഷനില്‍ കൂട്ടസ്‌ഥലംമാറ്റം; 2 പേരെ മാറ്റിയതില്‍ പതിനൊന്നും വനിതകള്‍

uploads/news/2018/09/244922/3.jpg

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ കടത്തികൊണ്ടുപോയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനില്‍ കൂട്ടസ്‌ഥലംമാറ്റം. 12 പേരെയാണ്‌ മാറ്റിയത്‌. 11 പേരും വനിതാപോലീസുകാര്‍. ഇവരെ വിവിധ സ്‌റ്റേഷനുകളിലേക്കു മാറ്റി സിറ്റിപോലീസ്‌ കമ്മിഷണര്‍ ഉത്തരവിറക്കി.

വിവിധ സ്‌ഥലങ്ങളില്‍നിന്നു ദുരിതബാധിതര്‍ക്കായി എത്തിയ സാധനങ്ങള്‍ തരം തിരിക്കാനായി പോലീസ്‌ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇങ്ങനെ സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനില്‍ ശേഖരിച്ചിരുന്ന വസ്‌തുക്കള്‍ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥയുടെ നേതൃത്വത്തില്‍ കടത്തിയതാണ്‌ വിവാദമായത്‌. തുണികളും സാനിറ്ററി നാപ്‌കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ രാത്രിയില്‍ കാറില്‍ കടത്തിയത്‌. ഇതിന്റെ സിസി.ടി.വി. ദൃശ്യങ്ങള്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ ലഭിച്ചതോടെയാണു സംഭവം വിവാദമായത്‌.

പോലീസ്‌ സേനയ്‌ക്കുള്ളില്‍ രഹസ്യമാക്കിവച്ചിരുന്ന വിവരം മംഗളമാണ്‌ പുറത്തുകൊണ്ടുവന്നത്‌. തുടര്‍ന്നു ഡി.ജി.പി. ഇന്റലിജന്‍സ്‌ വിഭാഗത്തോട്‌ റിപ്പോര്‍ട്ട്‌ തേടി. ഇതിനു പിന്നാലെ സെന്‍ട്രല്‍ സി.ഐ. ഉദ്യോഗസ്‌ഥരോട്‌ വിശദീകരണം ആവശ്യപ്പെട്ടു.

തങ്ങളുടെ വീടിനടുത്തുള്ള ക്യാമ്പുകളില്‍ വിതരണം ചെയ്യാനായാണു സാധനങ്ങള്‍ കൊണ്ടുപോയതെന്ന വിശദീകരണമാണ്‌ ഇവര്‍ നല്‍കിയത്‌. തുടര്‍ന്ന്‌ അനുമതിയില്ലാതെയാണു സാധനങ്ങള്‍ കൊണ്ടുപോയതെന്നു കാട്ടി സി.ഐ. റിപ്പോര്‍ട്ട്‌ നല്‍കി. ഇതിനു പിന്നാലെയാണു കൂട്ട സ്‌ഥലംമാറ്റ ഉത്തരവ്‌. സാധാരണഗതിയില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണുണ്ടാകാറുള്ളത്‌. ആരോപണവിധേയരുടെ ഉന്നതബന്ധങ്ങളാണു സംഭവം സ്‌ഥലംമാറ്റത്തില്‍ ഒതുക്കിയതെന്നാണു സൂചന.

Ads by Google
എം.എസ്‌. സന്ദീപ്‌
Saturday 01 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW