Friday, November 16, 2018 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.19 AM

ഐഡിയ-വോഡാഫോണ്‍ ലയനം പൂര്‍ണം

uploads/news/2018/09/244897/4.jpg

ന്യൂഡല്‍ഹി: ടെലികോം മേഖല ഉറ്റുനോക്കിയ ഐഡിയ- വെഡാഫോണ്‍ ലയനത്തിനു ശുഭപര്യവസാനം. ലയനത്തിനു നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാവായി സംരംഭം മാറും. 40.8 കോടി ഉപയോക്‌താക്കളാണ്‌ സംയുക്‌ത സംരഭത്തിന്റെ ആസ്‌തി.
ഐഡിയ വൊഡാഫോണ്‍ ലിമിറ്റഡ്‌ എന്നാണ്‌ പുതിയ സംരംഭത്തിന്റെ പേര്‌. 12 പേരാകും കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡിലുണ്ടാകുക. കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാനും ബാലേഷ്‌ ശര്‍മ സി.ഇ.ഒയുമാകും. ലയനം പൂര്‍ത്തിയായെങ്കിലും ഇരു കമ്പനികളും അതേപടി മേഖലയില്‍ തുടരും. മൊത്തം വിപണിയുടെ 32.2 ശതമാനവും സംയുക്‌ത സംഭത്തിനു സ്വന്തമാകും. ഇതോടെ എയര്‍ടെല്‍ വര്‍ഷങ്ങളായി കൈവശം വച്ച വിപണിയുടെ ഒന്നാംസ്‌ഥാനവും സംയുക്‌ത സംരംഭം സ്വന്തമാക്കി. സൗജന്യ ഓഫറുകളുമായി വിപണിയിലെത്തിയ റിലയന്‍സ്‌ ജിയോയെ പ്രതിരോധിക്കുകയാണ്‌ ഇരുവരുടേയും ലക്ഷ്യം.
ജിയോയുടെ കടന്നുവരവ്‌ ഇരു കമ്പനികളുടേയും വരുമാനത്തില്‍ വന്‍ ഇടിവിനു ഇടയാക്കിയിരുന്നു. 80,000 കോടി രൂപയുടെ മൊത്തം വരുമാനമാണ്‌ ലയനത്തിന്‌ ശേഷം കമ്പനി പ്രതീക്ഷിക്കുന്നത്‌. വോഡഫോണിന്‌ 45.1 ശതമാനവും ഐഡിയക്ക്‌ 26 ശതമാനവും ഓഹരികളാണ്‌ പുതിയ കമ്പനിയിലുള്ളത്‌. നിലവില്‍ വോഡഫോണിന്‌ 22.3 കോടിയും ഐഡിയയ്‌ക്ക്‌ 21.6 കോടി വരിക്കാരുമുണ്ട്‌.
ലയനത്തിനു മറ്റു വകുപ്പുകളുടെ അനുമതി ഇരുകമ്പനികള്‍ക്കും മുമ്പ്‌ ലഭിച്ചിരുന്നു. എന്‍.സി.എല്‍.ടി. അനുമതി കൂടി എത്തിയതോടെ കമ്പനി ഓഹരികളും ഉണര്‍ന്നു.

Ads by Google
Saturday 01 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW