Saturday, September 08, 2018 Last Updated 32 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.19 AM

വ്യാപക ക്രമക്കേട്‌: എസ്‌.എസ്‌.സി. പരീക്ഷാ ഫലപ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞു

uploads/news/2018/09/244896/3.jpg

ന്യൂഡല്‍ഹി: സ്‌റ്റാഫ്‌ സെലക്‌ഷന്‍ കമ്മിഷന്‍(എസ്‌.എസ്‌.സി) 2017 ല്‍ നടത്തിയ രണ്ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞു.
വ്യാപക ക്രമക്കേടുകളും ചോദ്യക്കടലാസ്‌ ചോര്‍ച്ചയും നടന്നെന്ന സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു നടപടി. കംബൈന്‍ഡ്‌ ഗ്രാജ്വേറ്റ്‌ ലെവല്‍, കംബൈന്‍ഡ്‌ സീനിയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷകളുടെ ഫലമാണു തടഞ്ഞത്‌. അവിഹിത മാര്‍ഗങ്ങളിലൂടെ അനര്‍ഹര്‍ ജോലിയില്‍ പ്രവേശിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ജസ്‌റ്റിസുമാരായ എസ്‌.എ. ബോഡ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച്‌ സ്‌റ്റാഫ്‌ സെലക്‌ഷന്‍ കമ്മിഷനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു.
പരീക്ഷയില്‍ വ്യാപകക്രമക്കേടു നടന്നെന്നു പ്രഥമദൃഷ്‌ട്യാ വ്യക്‌തമാണെന്നും കോടതി പറഞ്ഞു.
എസ്‌.എസ്‌.സിയിലെ ഉദ്യോഗസ്‌ഥര്‍ക്കും ചോദ്യക്കടലാസുകളുടെ ചുമതലക്കാരനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌.
ഉദ്യോഗാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
അഭിഭാഷകരായ പ്രശാന്ത്‌ ഭൂഷണ്‍, ഗോവിന്ദ്‌ ജീ എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്‌.
പരീക്ഷയില്‍ വ്യാപക ക്രമക്കേട്‌ നടന്നു, ചോദ്യക്കടലാസ്‌ ചോര്‍ന്നു, ഉത്തരമെഴുതാന്‍ വിദൂര നിയന്ത്രിത സോഫ്‌റ്റ്‌വേറുകള്‍ ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്‌.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തസ്‌തികകളിലേക്കാണ്‌ പഴ്‌സണല്‍ ആന്‍ഡ്‌ ട്രെയിനിങ്‌ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള സ്‌റ്റാഫ്‌ സെലക്‌ഷന്‍ കമ്മിഷന്‍ പരീക്ഷകള്‍ നടത്തിയത്‌.

Ads by Google
Saturday 01 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW