Sunday, November 18, 2018 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.19 AM

രൂപ തകര്‍ന്നു

uploads/news/2018/09/244895/2.jpg

മുംബൈ: വിനിമയ വിപണിയില്‍ മൂല്യത്തകര്‍ച്ചയില്‍ വീണ്ടും പുതിയ റെക്കോഡിട്ട്‌ രൂപ. ഡോളറിനെതിരേ ഇന്നലെ രൂപയുടെ മൂല്യം രേഖപ്പെടുത്തിയതു ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ നിലയായ 71-ല്‍. മുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ 26 പൈസ നഷ്‌ടമാണ്‌ ഇന്നലെ രൂപയ്‌ക്കു നേരിടേണ്ടിവന്നത്‌.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും ഡോളറിന്റെ വര്‍ധിച്ച ആവശ്യകതയുമാണ്‌ രൂപയുടെ നില പരിതാപകരമാക്കിയത്‌. ഇതിനൊപ്പം ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ ഇതരരാജ്യങ്ങളുടെ കറന്‍സികള്‍ക്കെതിരേ ഡോളര്‍ കരുത്താര്‍ജിച്ചേക്കുമെന്ന പ്രതീക്ഷകളും വിനയായി. അമേരിക്കന്‍ ഫെഡ്‌ റിസര്‍വ്‌ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചന പതനത്തിന്‌ ആക്കം കൂട്ടി.

Ads by Google
Saturday 01 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW