Monday, November 19, 2018 Last Updated 27 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.19 AM

ജി.ഡി.പി. കുതിച്ചു

uploads/news/2018/09/244894/1.jpg

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി.) പ്രവചനങ്ങള്‍ക്കപ്പുറം കുതിപ്പ്‌. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ സൂചിക രേഖപ്പെടുത്തിയത്‌ 8.2 ശതമാനം. സാമ്പത്തിക വിദഗ്‌ധരുടെ പഠനങ്ങളിലും പ്രതീക്ഷയിലും നിരക്ക്‌ 7.6 ശതമാനമായിരിക്കെയാണ്‌ അപ്രതീക്ഷിത കുതിപ്പ്‌. കഴിഞ്ഞപാദത്തില്‍ വളര്‍ച്ചാനിരക്ക്‌ 7.7 ശതമാനമായിരുന്നു. കഴിഞ്ഞ 15 പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌ പുതിയ സാമ്പത്തികവര്‍ഷത്തെ ആദ്യത്രൈമാസത്തില്‍ രേഖപ്പെടുത്തിയത്‌. 2014-15-ല്‍ ജൂലൈ-സെപ്‌റ്റംബര്‍ കാലയളവിലെ 8.4 ശതമാനമാണ്‌ ഇതോടെ പഴങ്കഥയായത്‌.
നിര്‍മാണ, ഫാം മേഖലകളിലെ ഉണര്‍വാണു ജി.ഡി.പിയുടെ കുതിപ്പിന്‌ ആധാരമെന്നു സെന്‍ട്രല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസ്‌ പുറത്തുവിട്ട കുറിപ്പില്‍ വ്യക്‌തമാക്കി. ജൂണില്‍ നിര്‍മാണമേഖലയിലെ പ്രവര്‍ത്തനം 13.5 ശതമാനമാണു വര്‍ധിച്ചത്‌. കഴിഞ്ഞസാമ്പത്തികവര്‍ഷം ഇതേ കാലയളവിലെ 1.8 ശതമാനത്തിന്റെ നെഗറ്റീവ്‌ വളര്‍ച്ചയില്‍നിന്നാണ്‌ നിര്‍മാണ മേഖല കൂടുതല്‍ ചലനാത്മകമായത്‌.
ഡോളറിനെതിരേ രൂപയുടെ മൂല്യം ഓരോ ദിവസവും റെക്കോഡ്‌ താഴ്‌ചയിലേക്കു പതിക്കുമ്പോഴാണു ജി.ഡി.പി. കുതിപ്പിന്റെ കണക്കു പുറത്തുവന്നിരിക്കുന്നത്‌.

Ads by Google
Saturday 01 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW