Wednesday, September 19, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

മാലിന്യനിര്‍മാര്‍ജനത്തിന്‌ കേരളം കര്‍മപദ്ധതി തയാറാക്കണം

ന്യൂഡല്‍ഹി: മാലിന്യനിര്‍മാര്‍ജനത്തില്‍ സംസ്‌ഥാനസര്‍ക്കാരിന്റെ നിലപാടിനെ ശാസിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ മാലിന്യനിര്‍മാര്‍ജനത്തിന്‌ ഒരുമാസത്തിനകം കര്‍മപദ്ധതി തയാറാക്കാന്‍ കേരളത്തോട്‌ ആവശ്യപ്പെട്ടു.
നിശ്‌ചിതസമയത്തിനുള്ളില്‍ കര്‍മപദ്ധതി തയാറാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു സാധിച്ചില്ലെങ്കില്‍ സംസ്‌ഥാന സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപ്പല്‍ കൗണ്‍സില്‍, ഗ്രാമപഞ്ചായത്ത്‌ തുടങ്ങിയവയുടെ തലവന്മാര്‍ക്കെതിരേ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്‌തമാക്കി. മാലിന്യനിര്‍മാര്‍ജനത്തിന്‌ പുറപ്പെടുവിച്ച വിവിധ നിര്‍ദേശങ്ങളോട്‌ സംസ്‌ഥാന സര്‍ക്കാരും മുനിസിപ്പല്‍ കോര്‍പറേഷനുകളും എതിര്‍പ്പും താല്‍പര്യമില്ലായ്‌മയും കാട്ടുന്നതായാണ്‌ വിവിധ രേഖകള്‍ സൂചിപ്പിക്കുന്നതെന്ന്‌ ജസ്‌റ്റിസ്‌ എസ്‌.പി. വാങ്‌ദിയും വിദഗ്‌ധ അംഗം നഗിന്‍ നന്ദയും ഉള്‍പ്പെട്ട ബെഞ്ച്‌ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മുനിസിപ്പല്‍ ഖരമാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നതിനുള്ള അനുയോജ്യമായ അടിസ്‌ഥാനസൗകര്യവികസനങ്ങള്‍ ഒരുക്കുന്നതിന്‌ നിര്‍ദേശങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ്‌ ട്രിബ്യൂണലിന്റെ നിര്‍ദേശം.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW