Saturday, September 01, 2018 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

പുനഃരധിവാസ പദ്ധതികളുമായി യാക്കോബായ സഭ

കൊച്ചി: പ്രളയക്കെടുതികളില്‍ ഭാഗികമായും പൂര്‍ണമായും ഭവനം നഷ്‌ടപ്പെട്ട ആയിരത്തോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കു യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ രൂപംനല്‍കി. തുടര്‍നടപടികള്‍ക്കായി മെത്രാപ്പോലീത്തന്‍ സമിതിയെ ഇന്നലെ പുത്തന്‍കുരിശില്‍ ചേര്‍ന്ന സുന്നഹദോസ്‌ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വിവിധ ഇടവകകളും സ്‌ഥാപനങ്ങളും നല്‍കിയ സംഭാവനയ്‌ക്കു പുറമേ സഭയുടെ സംഭാവന ശ്രേഷ്‌ഠ കാതോലിക്കാ ബാവ നേരിട്ടു നല്‍കും. പ്രളയദുരന്തം നേരിടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സുന്നഹദോസ്‌ അഭിനന്ദിച്ചു. പാത്രിയര്‍ക്കീസ്‌ ബാവയുടെ ആത്മീയ മേലധ്യക്ഷനു കീഴില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ച്‌ ഇടവകകളില്‍ ഭിന്നതയുണ്ടാക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ വിശ്വാസികള്‍ ജാഗരൂകരായിരിക്കണമെന്നും സുന്നഹദോസ്‌ മുന്നറിയിപ്പുനല്‍കി.
ഓറിയന്റര്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്മാര്‍ 11 നു കെയ്‌റോയില്‍ മലങ്കരയിലെ ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ എന്നിവര്‍ പങ്കെടുക്കും.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW