Friday, September 14, 2018 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

മുല്ലപ്പെരിയാര്‍ ബലപ്പെടുത്തല്‍ തുടങ്ങി: പളനിസ്വാമി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 152 അടിയിലെത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമിട്ടെന്നു തമിഴ്‌നാട്‌ സര്‍ക്കാര്‍. സുപ്രീം കോടതിയില്‍നിന്ന്‌ അനുകൂല ഉത്തരവ്‌ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അണക്കെട്ട്‌ ബലപ്പെടുത്താനുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്‌തമാക്കി.
കേരളത്തിലെ വെള്ളപ്പൊക്കത്തിനും നാശനഷ്‌ടങ്ങള്‍ക്കും കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നതാണെന്ന വാദം വസ്‌തുതാ വിരുദ്ധമാണെന്നു പളനിസ്വാമി സേലത്തു പറഞ്ഞു. ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന തങ്ങളുടെ ആവശ്യത്തിനു സുപ്രീം കോടതിയില്‍നിന്ന്‌ അനുകൂല ഉത്തരവുണ്ടാകുന്നതിനു തടയിടാനാണ്‌ പ്രളയത്തിനു മുല്ലപ്പെരിയാറിനെ പഴിചാരാന്‍ കേരളത്തെ പ്രേരിപ്പിച്ചത്‌.
ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തിന്‌ ബലം പകരുന്ന സംഭവങ്ങള്‍ക്കാണ്‌ കഴിഞ്ഞ ആഴ്‌ചകള്‍ സാക്ഷ്യം വഹിച്ചത്‌. ജലനിരപ്പ്‌ 152 അടിയിലെത്തിക്കുകയാണു ലക്ഷ്യം. അതിനു മുന്നോടിയായി അണക്കെട്ട്‌ കൂടുതല്‍ ബലപ്പെടുത്താനുള്ള ജോലികളാണ്‌ ആരംഭിച്ചതെന്നും പളനിസ്വാമി പറഞ്ഞു.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW