Sunday, November 18, 2018 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

കശ്‌മീരിനു പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 35 എ: ഹര്‍ജി കേള്‍ക്കുന്നതു മാറ്റിവച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിനു പ്രത്യേകപദവി നല്‍കുന്ന "ആര്‍ട്ടിക്കിള്‍ 35 എ"യുടെ ഭരണഘടനാ സാധുത ചോദ്യംചെയ്‌തു സമര്‍പ്പിച്ച ഹര്‍ജികള്‍ കേള്‍ക്കുന്നതു സുപ്രീം കോടതി അടുത്ത ജനുവരിയിലേക്കു മാറ്റി. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെയും ആവശ്യാനുസരണമാണിത്‌.
കശ്‌മീരില്‍ അടുത്ത ഡിസംബര്‍വരെ എട്ടുഘട്ടമായി തദ്ദേശസ്‌ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പും ക്രമസമാധാനനിലയും പരിഗണിച്ച്‌ ഭരണാഘടനാ ബെഞ്ചിനു വിഷയം വിടണമോയെന്നു തീരുമാനിക്കാനുള്ള വിചാരണ മാറ്റിവയ്‌ക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും ആവശ്യം പരിഗണിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്‌, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച്‌ തീരുമാനമെടുത്തത്‌.
തെരഞ്ഞെടുപ്പു നടന്നില്ലെങ്കില്‍ സംസ്‌ഥാനത്തിനു 4,335 കോടി രൂപ നഷ്‌ടപ്പെടുമെന്നു തുഷാര്‍ മേത്ത ബോധിപ്പിച്ചു.
ജവാഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയുടെ ഉപദേശാനുസരണം രാഷ്‌ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദാണ്‌ 1954-ല്‍ ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്‌.
ഈ വ്യവസ്‌ഥയനുസരിച്ചു സംസ്‌ഥാനത്തിനു പുറത്തുള്ളവര്‍ക്ക്‌ കശ്‌മീരില്‍ സ്‌ഥാവര ജംഗമ വസ്‌തുക്കള്‍ കൈവശം വയ്‌ക്കാനാകില്ല.
പൗരന്മാര്‍ക്കു പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്ന സ്‌ഥിരതാമസക്കാരെ നിര്‍വചിക്കാന്‍ ഈ നിയമം നിയമസഭയെ അധികാരപ്പെടുത്തിയിട്ടുണ്ട്‌.
അതിനാല്‍, സംസ്‌ഥാനത്തിനു പുറത്തുള്ള ആളെ വിവാഹം ചെയ്യുന്ന സ്‌ത്രീക്കും പിന്തുടര്‍ച്ചക്കാര്‍ക്കും സ്വത്തില്‍ അവകാശം നഷ്‌ടപ്പെടും.
ആര്‍ട്ടിക്കിള്‍ 35 എ കാരണം 60 വര്‍ഷമായി താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കും തൊഴില്‍ ആനുകൂല്യമോ മെഡിക്കല്‍-എന്‍ജിനീയറിങ്‌ കോളജുകളില്‍ പ്രവേശനമോ ലഭിക്കുന്നില്ലെന്ന്‌ ഒരു പറ്റം ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ കുമാര്‍ ബോധിപ്പിച്ചു.
എന്നാല്‍, നാഷണല്‍ കോണ്‍ഫറസും സി.പി.എമ്മും ഈ നിയമത്തെ പിന്തുണച്ചു കോടതിയെ സമീപിച്ചിട്ടുണ്ട്‌.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW