Saturday, September 01, 2018 Last Updated 34 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

മറ്റു പണിയൊന്നുമില്ലേയെന്നു ചീഫ്‌ ജസ്‌റ്റിസ്‌ "മാണിക്യ മലരായ പൂവി" വിവാദം: കേസ്‌ റദ്ദാക്കി

ന്യൂഡല്‍ഹി: "ഒരു അഡാര്‍ ലൗ" സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ചുള്ള പരാതിയില്‍ ഹൈദരാബാദ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ സുപ്രീം കോടതി റദ്ദാക്കി.
ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു, നടി പ്രിയാ വാര്യര്‍, നിര്‍മാതാവ്‌ എന്നിവര്‍ക്കെതിരായ കേസാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരടങ്ങളിയ ബെഞ്ച്‌ റദ്ദാക്കിയത്‌. സിനിമാ ഗാനം വിവാദമാക്കുകയും പരാതി നല്‍കുകയും ചെയ്‌തവര്‍ക്കു വേറെ പണിയൊന്നുമില്ലേയെന്നു ചീഫ്‌ ജസ്‌റ്റിസ്‌ പരിഹസിക്കുകയും ചെയ്‌തു.
പ്രിയാ വാര്യരുടെ ഹര്‍ജിയിലാണു സുപ്രീം കോടതിയുടെ നടപടി. "മാണിക്യ മലരായ പൂവി"എന്ന ഗാനവും രംഗങ്ങളും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഹിറ്റായതിനു പിന്നാലെയാണു വിവാദം കൊഴുത്തത്‌.
ഈ ഗാനത്തിലെ വരികള്‍ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം.
വരികളില്‍ മാറ്റംവരുത്തുകയോ സിനിമയില്‍നിന്ന്‌ പാട്ട്‌ പൂര്‍ണമായും മാറ്റുകയോ വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ഇതിനുപിന്നാലെയാണു പ്രിയാ വാര്യര്‍, ഒമര്‍ ലുലു, ചിത്രത്തിന്റെ നിര്‍മാതാവ്‌ എന്നിവര്‍ക്കെതിരേ തെലങ്കാനയിലും മഹാരാഷ്‌ട്രയിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതേത്തുടര്‍ന്നാണു പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്‌.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW