Thursday, November 22, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

സലാഹുദീന്റെ മകന്‍ റിമാന്‍ഡില്‍

ന്യൂഡല്‍ഹി: രാജ്യാന്തര ഭീകരനും ഹിസ്‌ബുല്‍ മുജാഹിദീന്‍ നേതാവുമായ സയ്യദ്‌ സലാഹുദ്ദീന്റെ മകന്‍ അറസ്‌റ്റിലായ സയ്യദ്‌ അഹമ്മദ്‌ ഷക്കീലി(48)നെ അടുത്ത 10 വരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കസ്‌റ്റഡിയില്‍ വിട്ടു ഡല്‍ഹി കോടതി ഉത്തരവ്‌.
ജില്ലാ ജഡ്‌ജി പൂനം ബംബായുടേതാണ്‌ നടപടി. 2011- ല്‍ ഭീകരര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ്‌ ഷക്കീലിനെ എന്‍.ഐ.എ. അറസ്‌റ്റ്‌ ചെയ്‌തത്‌. ശ്രീനഗറിലെ രാംബാഗ്‌ മേഖലയിലെ വസതിയില്‍നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. എന്‍.ഐ.എ. സംഘത്തെ അറസറ്റിന്‌ സഹായിക്കാന്‍ ജമ്മു കശ്‌മീര്‍ പോലീസും സി.ആര്‍.പി.എഫും സ്‌ഥലത്തെത്തിയിരുന്നു.
സലാഹുദീന്റെ രണ്ടാമത്തെ മകനായ ഷക്കീല്‍, ഷേര്‍ ഇ കശ്‌മീര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ലബോറട്ടറി അസിസ്‌റ്റന്റാണ്‌.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW