Wednesday, April 24, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 06.01 PM

വ്യാപക ക്രമക്കേട്: എസ്എസ്സി പരീക്ഷ ഫലം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Supreme Court, SSC  Exam

ന്യൂഡല്‍ഹി: വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍( എസ്എസ്സി) 2017 ല്‍ നടത്തിയ പരീക്ഷകളുടെ ഫലം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍(സിജിഎല്‍) കംബൈന്‍ഡ് സീനിയര്‍ സെക്കന്‍ഡറി ലെവല്‍(സിഎച്ച്എസ്എല്‍) പരീക്ഷകളുടെ ഫലമാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ഈ പരീഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫലം സ്‌റ്റേ ചെയ്തത്. അര്‍ഹതയില്ലാത്തവര്‍ അഴിമതിയിലൂടെ സര്‍വീസില്‍ കയറുന്നത് ഒരു കരണവശാലും അനുവദിക്കില്ലെന്നും സെലഷന്‍ കമ്മീഷനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോടതി വ്യക്തമാക്കി.

2018 ല്‍ എസ്എസ്സി നടത്തിയ കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ടയര്‍2(സിജിഎല്‍) കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍(സിഎച്ച്എല്‍) പരീക്ഷകളുടെ ചോദ്യപേപ്പ ര്‍ ചോര്‍ന്ന സംഭവത്തില്‍ വ്യാപക പരാതികളാണ് ഉയരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW