Tuesday, January 22, 2019 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 05.19 PM

140 എം.എല്‍.എമാരും നിയമസഭയില്‍ സംസാരിച്ച ചരിത്രമില്ല; സി.പി.എം എം.എല്‍.എമാരെ ഒഴിവാക്കിയതിനെ പിന്തുണച്ച് കാനം

Kanam Rajendran

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സി.പി.എം എം.എല്‍.എമാരായ രാജു ഏബ്രഹാം, സജി ചെറിയാന്‍ എന്നിവരെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയ സംഭവം ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കാനം പറഞ്ഞു. നിയമസഭയില്‍ ആര് സംസാരിക്കണമെന്ന് പാര്‍ട്ടികളാണ് തീരുമാനിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച എം.എല്‍.എമാരെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രസ്താവന. നിയമസഭയില്‍ എം.എല്‍.എമാരെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ഉന്നയിക്കുന്നത് നിയമസഭയെക്കുറിച്ച് അറിയാത്ത് കൊണ്ടാണ്. 140 എം.എല്‍.എമാരും സംസാരിച്ച ഒരു നിയമസഭാ സമ്മേളനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW