Tuesday, November 06, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 03.25 PM

അന്ന് ചാന്‍സോ..ഇന്ന് മിയ: മുടിയഴകുകൊണ്ട് ലോകത്തിനു മുന്നില്‍ താരമായി അഞ്ചു വയസുകാരി

 5-Year-Old, Hair

തലയില്‍ നിറയെ മുടിയുമായി ആറ് മാസം പ്രായമുള്ള ചാന്‍സോ എന്ന കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജപ്പാനില്‍ ജനിച്ച ചാന്‍സോയ്ക്ക് ഇത്ര മുടിയുണ്ടായത് ജനിതകമായ കാരണങ്ങള്‍ കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചാന്‍സോയ്ക്ക് ശേഷം മുടി അഴക് കൊണ്ട് മറ്റൊരു കുട്ടിയെ ആണ് സോഷ്യല്‍ മീഡിയ പ്രശസ്തയാക്കിയത്.

ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുളള മിയ അഫാലോ എന്ന 5 വയസുകാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ താരമായത്. തന്റെ മുടി അഴക് കൊണ്ട് 55,000ത്തില്‍ അധികം ഫോളോവേഴ്‌സിനെയാണ് ഇന്‍സ്റ്റഗ്രാമില്‍ മിയ നേടിയത്. പ്രായത്തിലും കവിഞ്ഞ മനോഹരമായ നീണ്ട മുടി കാരണം 5 വയസുകാരി ബ്രിട്ടീഷ് മാസികയായ വോഗിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്ര ചെറുപ്പത്തിലേ തന്നെ കുട്ടി നിരവധി ആരാധകരെയാണ് മുടിയയഴക് കൊണ്ട് ഉണ്ടാക്കിയെടുത്തത്. ഒറ്റനോട്ടത്തില്‍ ആരു കണ്ടാലും അമ്പരന്ന് പോകുന്ന തരത്തിലാണ് മിയയുടെ മുടി.

എന്നാല്‍ ചിലര്‍ കുട്ടിയുടെ പ്രശസ്തിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്തിക്കും പണത്തിനും വേണ്ടി 5 വയസുകാരിയെ മാതാവ് ഉപയോഗിക്കുന്നുവെന്നാണ് ഇത്തരക്കാര്‍ വാദിക്കുന്നത്. കളിക്കേണ്ട പ്രായത്തില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കൊണ്ട് ശ്വാസം മുട്ടുകയാണ് കുട്ടിയെന്നാണ് ഇവരുടെ പക്ഷം. മിയയുടെ മാനസിക വളര്‍ച്ചയേയും ഇത് ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റുളളവര്‍ കുട്ടിയേയും രക്ഷിതാക്കളേയും അഭിനന്ദിച്ചാണ് രംഗത്തെത്തിയത്. വളരുമ്പോള്‍ തന്നെ കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW