Thursday, September 20, 2018 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.16 PM

റെക്കോർഡ് വിൽപ്പനയുമായി ഷവോമിയുടെ പൊക്കോ F1

xiaomi poco f1

ഷവോമി പൊക്കോ F1 റെക്കോർഡ് വിൽപ്പനയുമായി കുതിക്കുന്നു.വിൽപ്പനക്കെത്തി മിനിറ്റുകൾക്കുള്ളിലാണ് കാലിയായത്. 200 കോടിക്ക് മുകളിൽ വിൽപ്പന നടത്തിയെന്നാണ് റിപ്പോർട്ട്. 90,000 യൂണിറ്റുകൾ ആണ് ആദ്യ വിൽപ്പനയ്ക്ക് എത്തിയത്. അഞ്ചു മിനിറ്റിൽ അവയെല്ലാം തന്നെ തീരുകയായിരുന്നു.

മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണൾ. 16999 രൂപ മുതലാണ് ഇതിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. ഇതിനായി പ്രത്യേക പേജ് ഫ്ലിപ്പ്കാർട്ടിൽ വന്നിട്ടുമുണ്ട്.

ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിൻക്യാമറ, ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന ഫീച്ചറുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW