Thursday, November 22, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.01 PM

സോഷ്യല്‍ മീഡിയയില്‍ വൈറലായി സെറീനയുടെ 'അമ്മക്കഥകള്‍'; അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അമ്മമാരോട് സെറീന

വ്യത്യസ്ത ആവശ്യവുമായി ഇപ്പോള്‍ ട്വിറ്ററിലെത്തിയിരിക്കുകയാണ് താരം. മാതൃത്വത്തിലെ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് അവര്‍ അമ്മമാരോട് ആവശ്യപ്പെട്ടത്. മകള്‍ ഒളിംപ്യയുമായുള്ള അത്യന്തം രസകരമായ അനുഭവം കുറിച്ചതിനുശേഷമാണ് മറ്റു അമ്മമാരോട് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.
Serena Williams

സെറീന വില്യംസ് ടെന്നീസ് ലോകത്തെ കരുത്തുറ്റ താരമാണ്. മാതൃത്വത്തിന്റെ സൗന്ദര്യവും വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെ ഇടയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ തുറന്നു പങ്കുവയ്ക്കാറുണ്ട് താരം. അപ്പോഴെല്ലാം മികച്ച പ്രതികരണമാണ് അവര്‍ക്കു കിട്ടിക്കൊണ്ടിരുന്നത്. ഗര്‍ഭകാലത്തിനുശേഷം കുറച്ചുകാലം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് 36-കാരിയായ സെറീന കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.

വ്യത്യസ്ത ആവശ്യവുമായി ഇപ്പോള്‍ ട്വിറ്ററിലെത്തിയിരിക്കുകയാണ് താരം. മാതൃത്വത്തിലെ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് അവര്‍ അമ്മമാരോട് ആവശ്യപ്പെട്ടത്. മകള്‍ ഒളിംപ്യയുമായുള്ള അത്യന്തം രസകരമായ അനുഭവം കുറിച്ചതിനുശേഷമാണ് മറ്റു അമ്മമാരോട് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. കുഞ്ഞിനൊപ്പം വിമാനത്തില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സെറീന വിവരിച്ചത്. സെറീനയുടെ ട്വീറ്റിനു പത്തു മണിക്കൂറുകള്‍ക്കുള്ളില്‍ 21,000 ലൈക്കുകളും വലിയ പ്രതികരണവുമാണ് ലഭിച്ചത്. ഒട്ടേറെ അമ്മമാര്‍ മാതൃത്വാനുഭവങ്ങള്‍ പങ്കുവെച്ചു.

സെറീനയുടെ പതിനൊന്നു മാസം മാത്രം പ്രായമുള്ള മകള്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ താരമാണ്. ഒളിംപ്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നാലുലക്ഷം പേരാണ് പിന്തുടരുന്നത്. മകളോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും സെറീന മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW