Monday, September 24, 2018 Last Updated 17 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.47 PM

എല്‍ജി ക്യു7 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 15,990 രൂപ

lg budget q7

എല്‍ജി ക്യു7 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും. 18:9 സ്‌ക്രീന്‍ ആസ്‌പെക്‌ട് റേഷ്യോയില്‍ 5.5 ഇഞ്ച് ഫുള്‍ വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്.15,990 രൂപയാണ് ഫോണിന്റെ വില എന്നാണ് റിപ്പോർട്ട്.

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,000 എംഎഎച്ച്‌ ആണ് ബാറ്ററി. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

13 എംപി റിയര്‍ ക്യാമറയും 8എംപി ഫ്രണ്ട് ക്യാമറയുമാണ്. കറുപ്പ്, നീല എന്നീ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും. മൊറോക്കൻ ബ്ലൂ, അറോറ ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത് 4.2LE, ജിപിഎസ്/എ- ജിപിഎസ് ഗ്ലോനാസ്, എഫ് എം റേഡിയോ സപ്പോർട്ട്, മൈക്രോ യൂഎസ്ബി 2.0 പോർട്ട്, ടൈപ്പ്-സി യൂഎസ്ബി 1.0 റിവേഴ്സിബിൾ കണക്ടർ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW