Tuesday, November 06, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.43 PM

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍...?; കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍

uploads/news/2018/08/244806/health.jpg

വെള്ളം നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആവശ്യമായ ഒന്നാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് വെള്ളം എങ്ങനെ കുടിക്കുന്നത് എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഒരിക്കലും വെള്ളം കുടിക്കുമ്പോള്‍ നിന്നു കൊണ്ട് കുടിക്കരുതെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം ശരീരത്തിലേക്ക് പ്രവേശിക്കുന്നുവെന്നല്ലാതെ ആരോഗ്യപരമായി യാതൊരു ഗുണങ്ങളും ലഭിക്കുകയില്ല. ആയുര്‍വേദപ്രകാരം നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുകയും ദഹനേന്ദ്രിയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. നിന്നു കൊണ്ടുള്ള വെള്ളം കുടി മൂത്രസഞ്ചിയില്‍ മാലിന്യങ്ങള്‍ അടിയാനും കാരണമാക്കുന്നു. ഇത് കിഡിനിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. സന്ധിവേദന, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുകയും ചെയ്യും. ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയുകയും കൂടുതല്‍ ആരോഗ്യപ്രശനങ്ങളിലേക്കും നയിക്കുന്നതാണ്.

വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദം കൂടുന്നതിലൂടെ അന്നനാളത്തില്‍ നിന്ന് വയറ്റിലേക്ക് വെള്ളമെത്തുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കും. തിരക്കിനിടെ നിന്നും നടന്നുമൊക്കെ വെള്ളം കുടിക്കുന്നവരാണ് അധികവും. എന്നാല്‍ നിന്നു കൊണ്ട് വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് വിളിച്ചുവരുത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW