Wednesday, November 21, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.20 PM

ഫേസ് അൺലോക്ക്, 18:9 ഡിസ്പ്ളേ, 4000 mAh ബാറ്ററി; മൈക്രോമാക്സ് യൂ ഏസ് എത്തി

Micromax Yu Ace

മൈക്രോമാക്സ് യു സീരീസിൽ പെട്ട പുതിയ ഫോൺ ആയ യൂ ഏസ് (Yu Ace) വിപണിയിൽ എത്തി. 5,999 രൂപയാണ് ഫോണിന്റെ വില. ആൻഡ്രോയ്ഡ് 8.1 ഓറിയോയിൽ എത്തുന്ന ഫോണിൽ 5.45 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് 720x1440 പിക്‌സൽസ് ഡിസ്പ്ളേ ആണുള്ളത്. 18:9 അനുപാതത്തിലാണ് ഈ ഡിസ്പ്ളേ എത്തുന്നത്.

4,000mAh ബാറ്ററി ആണ് ഫോണിനുള്ളത്. 2 ജിബി റാമിൽ എത്തുന്ന ഫോണിൽ 16 ജിബി ആണ് മെമ്മറി വരുന്നത്. ക്വാഡ് കോർ MediaTek MT6739 പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഫേസ് അൺലോക്ക്, 13 മെഗാപിക്സൽ പിറകിലെ ക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ എന്നിങ്ങനെ ക്യാമറ സവിശേഷതകളും ഉണ്ട്.

സെപ്റ്റംബർ 6ന് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയിലിൽ ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 13നും അടുത്ത ഫ്ലാഷ് സെയിൽ നടക്കും. ഇതോടൊപ്പം തന്നെ സെപ്റ്റംബർ അവസാനത്തോടെ ഫോണിന്റെ 3 ജിബി റാം, 32 ജിബി മോഡലും പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.

മൈക്രോമാക്സ് Yu എന്ന സബ് ബ്രാൻഡ് 2014ൽ ആണ് തുടങ്ങുന്നത്. ഈ പേരിൽ ആദ്യമായി കമ്പനി അവതരിപ്പിച്ചിരുന്ന മോഡൽ യൂ യുറേക്ക ആയിരുന്നു. പിന്നീട് യുഫോറിയ മോഡലും കമ്പനി അവതരിപ്പിക്കുകയുണ്ടായി. ഏറ്റവും അവസാനമായി 11,999 രൂപ വിലയിട്ട് പുറത്തുവന്ന യു യുറേക്ക 2 ഫോൺ ആയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW