Wednesday, June 12, 2019 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.10 PM

റിയൽമി 2 പ്രോ സ്മാർട്ട്ഫോൺ സെപ്തംബറിൽ എത്തിയേക്കും

realme 2 pro

ഡൽഹിയിൽവെച്ച് നടന്ന ഒരു ചടങ്ങിൽ ഓപ്പോയുടെ ഉപബ്രാൻഡായ റിയൽമി അടുത്തിടെയാണ് റിയൽമി 2 സ്മാർട്ട്ഫോണിന്‍റെ അവതരണം നടത്തിയത്. പുതിയ റിയൽമി 2 പ്രോ സ്മാർട്ട്ഫോണിനെ കുറിച്ച് അവതരണ വേളയിൽ കമ്പനി സൂചിപ്പിച്ചിരുന്നു. റിയൽമി 2 പ്രോ സ്മാർട്ട്ഫോൺ സ്പെതംബറിൽ എത്തുമെന്നാണ് സൂചന.

കൂടുതൽ സ്റ്റോറേജ്, ഉയർന്ന റാം, മികച്ച ക്യാമറ എന്നിവ അടങ്ങുന്നതായിരിക്കും പുതിയ റിയൽമി2 പ്രോ. റിയൽമി 2വിന്‍റെ ഉയർന്ന പതിപ്പായിരിക്കും റിയൽമി2 പ്രോ. എന്നാൽ കൂടുതൽ സവിശേഷതകളൊന്നും കമ്പനി വെളുപ്പെടുത്തിയിട്ടില്ല. അടുത്തിടെ വിപണിയിൽ അവതരിച്ച റിയൽമി 2 സ്മാർട്ട്ഫോണിന്‍റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.

4230mAh ബാറ്ററിയാണ് റിയൽമി 2 ഫോണിന്. 6.2 ഇഞ്ച് ഡിസ്പ്ലെയാണ് ഇതിന് ലഭിച്ചിരിക്കുന്നത്. 1.8GHz ക്വാൽകം സ്നാപ്ഡ്രാഗൺ 450 പ്രോസസർ, ആൻഡ്രോയിഡ് 8.1 ഓറിയോ, 3GB/4GB, 32GB/64GB, 13MP/2MP ഡ്യുവൽ റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW