Friday, August 31, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.10 PM

ഷാറൂഖിന്റെ ചെന്നൈ എക്‌സ്പ്രസ്സില്‍ കിട്ടിയത് പ്രധാന കഥാപാത്രത്തെ ചെയ്യാന്‍ അവസരം; പ്രതിഫലം ദിവസം 20,000 രൂപ, എന്നിട്ടും ക്ഷണം നിരസിച്ചതായി ഷക്കീല

uploads/news/2018/08/244798/shakila.jpg

ഷാറൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്‌സ്പ്രസ്സില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ചതായി ഷക്കീല. ഷാറൂഖ് ഖാനോ രോഹിത് ഷെട്ടിയോ നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും ദിവസം 20000 രൂപ നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു എന്നാല്‍ ഏറെ കാലം വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതിനാല്‍ അവസരം നിഷേധിക്കുകയായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. ഷാരൂഖിന്റെ ഈ സൂപ്പര്‍ഹിറ്റില്‍ തെന്നിന്ത്യന്‍ താരം സത്യരാജിനൊപ്പമുള്ള വേഷമായിരുന്നെന്നും താരം പറഞ്ഞു.

കുടുംബത്തിനുവേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അതുകൊണ്ടു തന്നെ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചരുന്നില്ലെന്നും താരം കൂട്ടിചേര്‍ത്തു. മലയാളം,തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവൂഡിലേക്ക് പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഒരുകാലത്ത് പല മുഖ്യധാര ചിത്രങ്ങളും തന്റെ ചിത്രങ്ങളോടെപ്പം മത്സരിച്ചു പരാജയപ്പെട്ടിരുന്നുവെന്നും എന്റെ സിനിമകളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുഖ്യധാര സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നെന്നും നടി സൂചിപ്പിച്ചു. കച്ചവട താത്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് എന്നെ മുഖ്യധാര ചിത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്നും ഷക്കില അഭിനയിക്കുന്ന ചിത്രങ്ങള്‍ നീല ചിത്രമായി മാറുമെന്ന മുന്‍വിധികള്‍ കൊണ്ടാണ് ചിത്രങ്ങളില്‍ നിന്ന് അവസരം നിഷേധിച്ചതെന്നും ഷക്കീല വ്യക്തമാക്കി.

ഷക്കീലയുടെ ജീവിതം പ്രമേയമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഷക്കീലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിച്ച ഛിദ്ദയാണ്. പങ്കജ് തൃപാഠി, മലയാളി താരങ്ങളായ രാജീവ് പിള്ള എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഷക്കീലയുടെ ജീവിതം തന്നെ അത്ഭുതപ്പെടുത്തിയെന്നും വര്‍ഷത്തില്‍ 190 ചിത്രങ്ങളില്‍ ഷക്കീല അഭിനയിച്ചിരുന്നെന്നും ചെറിയ മുതല്‍ മുടക്കില്‍ പറത്തിറങ്ങിയ ചിത്രങ്ങള്‍ പോലും വന്‍ വിജയമാക്കാന്‍ നടിക്കു കഴിഞ്ഞിട്ടുണ്ടെന്നും പോസ്റ്ററുകളില്‍ ഷക്കീലയുടെ മുഖം കണ്ടാല്‍ തന്നെ ചിത്രം ഹിറ്റായിരിക്കുമെന്നും സിനിമയുടെ സംവിധായകന്‍ ലങ്കേഷ് പറഞ്ഞു.

Ads by Google
Friday 31 Aug 2018 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW