Tuesday, September 18, 2018 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 11.55 AM

ആദ്യ ഒളിമ്പിക് സ്വര്‍ണ്ണത്തിന്റെ കഥ പറഞ്ഞ ഗോള്‍ഡ് സൗദിയിലെ ആദ്യ ബോളിവുഡ് ചിത്രം ; അക്ഷയ് ചിത്രങ്ങള്‍ കോടികള്‍ വാരുന്നു

uploads/news/2018/08/244796/gold.jpg

മുംബൈ: ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജൈത്രയാത്രയുടേയും ആ ടീമിനെ പരിശീലിപ്പിച്ച ഇതിഹാസ പരിശീലകന്റെയും കഥ പറയുന്ന 'ഗോള്‍ഡ്' സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ബോളിവുഡ് സിനിമ. ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ കാലായ്ക്ക് ശേഷം ഗള്‍ഫ് രാജ്യത്ത് എത്തുന്ന രണ്ടാമത്തെ സിനിമയായി കൂടിയാണ് മാറിയത്.

റീമാ കാഗ്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ഈ സ്‌പോര്‍ട്‌സ് സിനിമയുടെ വിശേഷം അക്ഷയ്കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെഡലിന്റെ ചരിത്രവിജയം പറയുന്ന് സിനിമ സൗദി അറേബ്യയില്‍ ആദ്യം റിലീസ് ചെയ്യുന്ന ബോളിവുഡ് ചിത്രമായി മാറുന്നതില്‍ സന്തോമുണ്ടെന്നായിരുന്നു അക്ഷയ് കുറിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ഹോക്കി ടീമിന്റെ കഥ പറഞ്ഞ ചിത്രം ആഗസ്റ്റ് 15 നായിരുന്നു റിലീസ് ചെയ്തത്. കഴിഞ്ഞ മെയ് മാസമാണ് സൗദിയില്‍ തീയറ്ററുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

മാര്‍വെല്ലിന്റെ ബ്‌ളാക്ക് പാന്തറായിരുന്നു ആദ്യ സിനിമ. അതിന് പിന്നാലെയായിരുന്നു രജനിയുടെ കാലായും തീയറ്ററുകളില്‍ എത്തി. തുടര്‍ച്ചയായി എട്ടാമത്തെ ഹിറ്റ് ചിതമാണ് അക്ഷയ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ആക്ഷനും തമാശയും നന്നായി ചെയ്യാന്‍ കഴിയുന്ന അക്ഷയ്ക്ക് 78.22 കോടി വാരിയ പാഡ് മാന്‍ മുതല്‍ സിംഗ് ഈസ് ബ്‌ളിംഗ് വരെ പരാജയം അറിയേണ്ടി വന്നിട്ടില്ല. ഇതില്‍ ടോയ്‌ലറ്റ് ഏക് പ്രേം കഥ, ജോളി എല്‍എല്‍ബി (117 കോടി), റുസ്തം (127.49 കോടി), ഹൗസ്ഫുള്‍ 3 (109.14കോടി), എയര്‍ലിഫ്റ്റ് (128.1 കോടി) എന്നിവ 100 കോടി നേടുകയും ചെയ്തു.

Ads by Google
Friday 31 Aug 2018 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW